Home Uncategorized ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു, ബുക്കിങ് ഇന്നുമുതല്‍

ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു, ബുക്കിങ് ഇന്നുമുതല്‍

by admin

ഓണം അവധിയോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും കണ്ണൂരിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ സതേണ്‍ റെയില്‍വേ.ഓണം അവധിയോടനുബന്ധിച്ച്‌ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് പ്രയോജനപ്പെടുന്ന സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്കും, കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും ഓരോ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ബുധനാഴ്ച രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കും.

ചെന്നൈ സെൻട്രല്‍ – കണ്ണൂർ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിൻ06009 എംജിആർ ചെന്നൈ സെൻട്രല്‍ – കണ്ണൂർ വണ്‍വേ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിൻ നാളെ രാത്രി 11:55 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കണ്ണൂരില്‍ എത്തിച്ചേരുക. കേരളത്തില്‍ ഏഴ് സ്റ്റോപ്പുകളാണ് സ്പെഷ്യല്‍ ട്രെയിനിനുള്ളത്. വെള്ളിയാഴ്ച രാവിലെ 09:32ന് പാലക്കാട് എത്തുന്ന ട്രെയിൻ, ഷൊർണൂർ 10:20, തിരൂർ 11:08, കോഴിക്കോട് 11:50, വടകര 12:33, തലശേരി 12:53 സ്റ്റേഷനുകള്‍ പിന്നിട്ടാണ് 02:00 മണിയ്ക്ക് കണ്ണൂരിലെത്തുക.

കണ്ണൂർ – ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യല്‍0 :6125 കണ്ണൂർ – ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യല്‍ ഓഗസ്റ്റ് 29 വെള്ളിയാഴ്ചയാണ് സർവീസ് നടത്തുക. രാത്രി 09:30ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11 മണിയ്ക്ക് എസ്‌എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരും. ഒരു സർവീസ് മാത്രാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏഴ് സ്റ്റോപ്പുകള്‍ തന്നെയാണ് ബെംഗളൂരു സർവീസിനുമുള്ളത്.രാത്രി 09:30ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ 09:53 തലശേരി, 10:20 വടകര, 11:10 കോഴിക്കോട്, 11:48 തിരൂർ, 12:35 ഷൊർണൂർ, 01:50 പാലക്കാട്, പൊതനൂർ 02:40, തിരുപ്പൂർ 03:18, ഈറോഡ് 04:10, സേലം 05:30, ബംഗാർപേർട്ട് 08:50, കൃഷ്ണരാജപുരം 09:50 സ്റ്റേഷനുകള്‍ പിന്നിട്ട് 11 മണിയോടെ എസ്‌എംവിടി ബെംഗളൂരുലെത്തും.

ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് സ്പെഷ്യല്‍മടക്കയാത്ര 06126 എസ്‌എംവിടി ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് സ്പെഷ്യല്‍ ഓഗസ്റ്റ് 30 ശനിയാഴ്ച വൈകീട്ട 07:00 മണിയ്ക്കാണ് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുക. പിറ്റേന്ന് രാവിലെ 07:15ന് കണ്ണൂരില്‍ എത്തുകയും ചെയ്യും. പുലർച്ചെ 02:22 ന് പാലക്കാട് എത്തുന്ന ട്രെയിൻ, ഷൊർണൂർ 03:25, തിരൂർ 04:08, കോഴിക്കോട് 04:52, വടകര 05:29, തലശേരി 05:48 സ്റ്റേഷനുകള്‍ പിന്നിട്ടാണ് 07:15ന് കണ്ണൂരിലെത്തുക.ഒരു എസി ടു ടയർ, മൂന്ന എസി ത്രീ ടയർ, 14 സ്ലീപ്പർ ക്ലാസ് കോച്ചുകള്‍, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് ട്രെയിനിനുള്ളത്. മൂന്ന് സർവീസിൻ്റെയും ബുക്കിങ് ഉടൻ ആരംഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group