Home കർണാടക ബ്ലിങ്കിറ്റില്‍ നിന്ന് 479 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റുകള്‍ 2 മാസം മുമ്പ് കാലാവധി കഴിഞ്ഞത്; 3,000 രൂപ നഷ്ടപരിഹാരവും 40,000 രൂപ പിഴയും നല്‍കണം

ബ്ലിങ്കിറ്റില്‍ നിന്ന് 479 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റുകള്‍ 2 മാസം മുമ്പ് കാലാവധി കഴിഞ്ഞത്; 3,000 രൂപ നഷ്ടപരിഹാരവും 40,000 രൂപ പിഴയും നല്‍കണം

ബെംഗളൂരു: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച്‌ ബ്ലിങ്കിറ്റില്‍ നിന്ന് ഓർഡർ ചെയ്ത ചോക്കളേറ്റ് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞത്.ഓർഡർ ചെയ്ത 30 കാരൻ ബെംഗളൂരു അർബൻ നാലാം അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചതോടെ കഥ മാറി. ഉപഭോക്താവ് ചെലവഴിച്ച 479 രൂപയും 3,000 രൂപ നഷ്ടപരിഹാരവും 40,000 രൂപ പിഴയും നല്‍കാൻ കോടതി ഉത്തരവിട്ടു.യുവാവ് ഓർഡർ ചെയ്ത ഗിഫ്റ്റ് ബോക്സിലെ പകുതി ചോക്ലേറ്റുകളും വീട്ടുപടിക്കല്‍ എത്തുന്നതിന് രണ്ട് മാസം മുമ്പ് തന്നെ കാലാവധി കഴിഞ്ഞവയായിരുന്നു. സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാര രീതിക്കും ബ്ലിങ്കിറ്റ് കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് മുടക്കിയ തുകയും നഷ്ടപരിഹാരവും നല്‍കാൻ ഉത്തരവിട്ടത്.

2026 ഫെബ്രുവരി 14-നാണ് സംഭവങ്ങളുടെ തുടക്കം. ഹെഗ്ഗനഹള്ളി ക്രോസ് സ്വദേശിയായ മഞ്ജു പ്രസാദ് കെ, ബ്ലിങ്കിറ്റ് ആപ്പ് വഴി ‘ചോക്കോ കാർട്ട് ചോക്ലേറ്റ് ഗിഫ്റ്റ് പാക്ക് (ഗ്രാൻഡ്)’ ഓർഡർ ചെയ്തു. ഉല്‍പ്പന്നത്തിന്റെ വിലയായ 469 രൂപയും ഹാൻഡ്‌ലിംഗ് ചാർജായ 10 രൂപയും ഉള്‍പ്പെടെ 479 രൂപ അദ്ദേഹം യുപിഐ വഴി നല്‍കി. ആറ് തരം ചോക്ലേറ്റുകള്‍ അടങ്ങിയ 223.5 ഗ്രാം തൂക്കമുള്ള പാക്ക് ഏകദേശം 20 മിനിറ്റിനുള്ളില്‍ ലഭിച്ചു.അടുത്ത അഞ്ച് ദിവസങ്ങളിലായി അദ്ദേഹം ചോക്ലേറ്റുകള്‍ കഴിച്ചു. ഫെബ്രുവരി 21-ന് രുചിയില്‍ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഓരോ ചോക്ലേറ്റിന്റെയും കവറുകള്‍ പരിശോധിച്ചു. ആറ് ചോക്ലേറ്റുകളില്‍ മൂന്നെണ്ണം 2025 ഡിസംബർ 14-ന് കാലാവധി കഴിഞ്ഞതാണെന്നും, ബാക്കി മൂന്നെണ്ണം കാലാവധി കഴിയാറായ നിലയിലാണെന്നും അദ്ദേഹം കണ്ടെത്തി.ഉടൻ തന്നെ അദ്ദേഹം ബ്ലിങ്കിറ്റിന്റെ ഹെല്‍പ്പ് ഡെസ്കില്‍ പരാതി നല്‍കുകയും ഫെബ്രുവരി 28-ന് ഇമെയില്‍ അയക്കുകയും ചെയ്തു.

ഡെലിവറി കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ പരാതി നല്‍കേണ്ടതുണ്ടെന്നും റീഫണ്ടോ പകരം ഉല്‍പ്പന്നമോ നല്‍കാൻ കഴിയില്ലെന്നും കമ്പനി മറുപടി നല്‍കി. തുടർന്ന് 479 രൂപ റീഫണ്ടും 25 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവുകള്‍ക്കും യാത്രാ ചെലവുകള്‍ക്കുമായി 15,000 രൂപയും ആവശ്യപ്പെട്ട് പ്രസാദ് മാർച്ച്‌ 23-ന് കമ്മീഷനെ സമീപിച്ചു. ചോക്ക്ളേറ്റ് മാറി നല്‍കുന്നതിനുള്ള സമയപരിധിയുമായി ബന്ധപ്പെട്ട കമ്പനിയുടെ വാദം തള്ളിയ കമ്മീഷൻ, ഇതൊരു പൊതുജനാരോഗ്യ വിഷയമാണെന്ന് വിശേഷിപ്പിച്ചു. ഡെലിവറിക്ക് രണ്ട് മാസം മുമ്പ് തന്നെ കാലാവധി കഴിഞ്ഞതാണെന്ന് അറിഞ്ഞിട്ടും കമ്പനികള്‍ ചോക്ലേറ്റുകള്‍ വിതരണം ചെയ്തുവെന്ന് കണ്ടെത്തിയ കമ്മീഷൻ, സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാര രീതിക്കും കമ്പനികള്‍ കുറ്റക്കാരാണെന്ന് വിധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group