ബെംഗളൂരു : ബെംഗളൂരുവിൽ പട്ടാപ്പകൽ 25-കാരിക്കുനേരേ ലൈംഗികാതിക്രമം. ലഹരിയുടെ പിടിയിൽപെട്ട നാലംഗസംഘമാണ് അതിക്രമംനടത്തിയത്. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ യുവതിക്ക് മർദനമേറ്റു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്‌തു.ആനേക്കൽ മൈലസാന്ദ്ര റോഡിലെ യെല്ലമ്മ ലേ ഔട്ടിൽ ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കടയിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു യുവതി.
ലഹരിക്കടിപ്പെട്ട് വഴക്കുകൂടുകയായിരുന്ന സംഘം യുവതിയെ കണ്ടപ്പോൾ തടഞ്ഞുനിർത്തുകയും മോശംഭാഷയിൽ സംസാരിക്കുകയുമായിരുന്നു.ശരീരത്തിൽ മോശമായി സ്പർശിക്കുകയുംചെയ്‌തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ശാരീരികമായി ആക്രമിച്ചതായും യുവതി നൽകിയ പരാതിയിൽ പറഞ്ഞു. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ യുവതിയുടെ സുഹൃത്തായ ജിം പരിശീലകനാണ് രക്ഷപ്പെടുത്തിയത്. യുവതിയുടെ പരാതി പ്രകാരം ലൈംഗികാതിക്രമത്തിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
അതേസമയം, അറസ്റ്റിലായ പ്രതി തന്നെ ആക്രമിച്ചതായി ആരോപിച്ച് യുവതിക്കും ജിം പരിശീലകനുമെതിരേ പരാതിനൽകി. പരിക്കേറ്റ പ്രതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ പരാതി പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ജിം പരിശീലകനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യുവതിയെ സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചു.
അര്‍ബുദബാധിതയെ പേരക്കുട്ടി മാലിന്യക്കൂമ്ബാരത്തില്‍ തള്ളി
അര്‍ബുദബാധിതയായ വീട്ടമ്മയെ പേരക്കുട്ടി മാലിന്യക്കൂമ്ബാരത്തില്‍ തള്ളിയതായി പരാതി. മുംബൈ അരായ് കോളനി പ്രദേശത്ത് ശനിയാഴ്‌ചയായിരുന്നു സംഭവം.റോഡരികിലെ മാലിന്യക്കൂമ്ബാരത്തിന് സമീപം 60 വയസ്സുള്ള യശോദ ഗെയ്‌ക്വാദ് എന്ന സ്‌ത്രീയെ അവശനിലയില്‍ മുംബൈ പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പേരക്കുട്ടി തന്നെ അവിടെ ഉപേക്ഷിച്ചതായി ഇവര്‍ പോലീസില്‍ അറിയിച്ചു.
ഇവരെ പോലീസ് രാവിലെ കണ്ടെത്തിയെങ്കിലും വൈകുന്നേരത്തോടെ മാത്രമാണ് കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായത്. അതീവഗുരുതരാവസഥ പരിഗണിച്ച് ഭൂരിപക്ഷം ആശുപത്രികളും ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിുന്നു. മലാഡിലും കാന്തിവലിയിലുമുള്ള ബന്ധുക്കളുടെ രണ്ടു വിലാസങ്ങള്‍ അവര്‍ പോലീസിന് കൈമാറി. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബന്ധുക്കളെ കണ്ടെത്താന്‍ അവരുടെ ചിത്രം പോലീസ് സ്‌റ്റേഷനുകളിലുടനീളം പങ്കുവച്ചിട്ടുണ്ട്.