Home Uncategorized ബെംഗളൂരുവിൽ യുവതി ഉബർ വിളിച്ചു, ഡ്രൈവറായി എത്തിയത് ഓഫീസിലെ ടീം ലീഡ്

ബെംഗളൂരുവിൽ യുവതി ഉബർ വിളിച്ചു, ഡ്രൈവറായി എത്തിയത് ഓഫീസിലെ ടീം ലീഡ്

by admin

!ബെംഗളൂരു: ബെംഗളൂരുവിൽ ഒരു യുവതിക്ക് ഉബർ യാത്രക്കിടെ അപ്രതീക്ഷിത അതിഥി ഡ്രൈവറായി എത്തി. യുവതി ഉബർ ബുക്ക് ചെയ്തപ്പോൾ ഡ്രൈവറുടെ സീറ്റിൽ കണ്ടത് സ്വന്തം ഓഫീസിലെ ടീം ലീഡിനെയാണ്.”ഇതൊരു പീക് ബെംഗളൂരു മൊമെന്റ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, യുവതി ഈ സംഭവം എക്സ് പ്ലാറ്റ്‌ഫോമിൽ ഒരു വാട്സാപ്പ് സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചു. “രസകരമായ ഒരു സംഭവം ഉണ്ടായി, ഞാൻ ഉബർ ബുക്ക് ചെയ്തു, എന്നെ കൂട്ടിക്കൊണ്ടുപോയത് എൻ്റെ ഓഫീസിലെ ടീം ലീഡായിരുന്നു,” എന്നാണ് വാട്സാപ്പ് സന്ദേശത്തിൽ യുവതി കുറിച്ചത്.

എന്തുകൊണ്ടാണ് കാബ് ഓടിക്കുന്നതെന്ന് ചോദിച്ചപ്പോൾ, വിരസത മാറ്റാനും രസത്തിനും വേണ്ടിയാണ് താൻ ഇത് ചെയ്യുന്നതെന്നാണ് ടീം ലീഡ് മറുപടി നൽകിയത്. “വിരസത മാറ്റാനും രസത്തിനും വേണ്ടിയാണ് താൻ ഇത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു,” എന്നും സന്ദേശത്തിൽ പറയുന്നു.ഈ പോസ്റ്റ് അതിവേഗം വൈറലായി. പലരും ഇത് ഒരു തമാശയായി കണ്ടപ്പോൾ, ബെംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ചിലർ അദ്ദേഹത്തിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്തു. “മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങിയിട്ട് സമയം കളയാനോ? സംശയാസ്പദമായി തോന്നുന്നു!” എന്ന് ഒരാൾ കമൻ്റ് ചെയ്യുകയും ചെയ്തു.

ഗര്‍ഭം അലസിയപ്പോള്‍ ഉപദ്രവിച്ചു, ‘പോയി മരിച്ചുകൂടെ എന്ന് ചോദിച്ചു : വീഡിയോ റെക്കോര്‍ഡ് ചെയ്തശേഷം നവവധു ജീവനൊടുക്കി

നാലു മാസം മുൻപ് വിവാഹിതയായ യുവതി മരണകാരണം വിഡിയോയില്‍ റെക്കോർഡ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തു. യുപി മൊറാദാബാ സ്വദേശിയായ അമ്രീൻ ജഹാൻ (23) ആണ് മരിച്ചത്.ഭർത്താവ്, ഭർതൃപിതാവ്, ഭർതൃ സഹോദരി എന്നിവർ ചേർന്നാണ് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് യുവതി വിഡിയോയില്‍ പറയുന്നു. അമ്രീൻ ജഹാന്റെ ഭർത്താവ് ബെംഗളൂരുവില്‍ വെല്‍ഡറാണ്. അമ്രീൻ മൊറാദാബാദില്‍ ഭർതൃവീട്ടിലാണ് താമസിച്ചിരുന്നത്.

താൻ വളരെ അസ്വസ്ഥയാണെന്നും ഗർഭം അലസിയതിനു ശേഷം ഭർതൃവീട്ടുകാർ തന്നെ ഉപദ്രവിച്ചിരുന്നതായും യുവതി വിഡിയോയില്‍ ആരോപിക്കുന്നു. ”ചിലപ്പോള്‍ അവർ എന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച്‌ എന്നോട് എന്തെങ്കിലും പറയും. ചിലപ്പോള്‍ എന്റെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. എന്റെ ഭർ‌ത്താവിന്റെ സഹോദരി ഖദീജയും, എന്റെ ഭർ‌തൃപിതാവ് ഷാഹിദും എന്റെ മരണത്തിന് ഉത്തരവാദികളാണ്. എന്റെ ഭർത്താവും ഭാഗികമായി ഉത്തരവാദിയാണ്. അദ്ദേഹത്തിന് എന്നെ മനസിലാക്കാനാകുന്നില്ല.

എല്ലാം എന്റെ തെറ്റാണെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹത്തിന്റെ അച്ഛനും സഹോദരിയും ചെവിയില്‍ നുണകള്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നു. എനിക്ക് ഇനി സഹിക്കാൻ കഴിയില്ല” – അമ്രീൻ ജഹാൻ പറയുന്നു.ഭർത്താവും ഭർതൃവീട്ടുകാരും തന്നോട് മരിക്കാൻ ആവശ്യപ്പെട്ടതായും അമ്രീൻ ആരോപിക്കുന്നു.”പോയി മരിച്ചുകൂടെ എന്നാണ് ഭർത്താവ് ചോദിക്കുന്നത്. എന്റെ ഭർത്താവിന്റെ സഹോദരിയും പിതാവും ഇക്കാര്യം തന്നെ ചോദിക്കുന്നു. എന്റെ ചികിത്സയ്ക്ക് ഭർത്താവിന്റെ വീട്ടുകാർ പണം നല്‍കിയിരുന്നു‌. ചെലവഴിച്ച പണം തിരികെ നല്‍കാൻ അവർ എന്നോട് ആവശ്യപ്പെട്ടു.

ഞാൻ അത് എങ്ങനെ ചെയ്യും ? എന്റെ ഭർത്താവിന് ഇത്രയും പണമുണ്ടെങ്കില്‍, ഞാൻ അവരോട് കടം ചോദിക്കുമോ ? ഞാൻ മരിക്കുമ്ബോള്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ ഇപ്പോഴുള്ളതിനേക്കാള്‍ ഞാൻ സ്വസ്ഥയായിരിക്കും.” – മരണത്തിനു മുൻപായി യുവതി പറഞ്ഞു.ഭർത്താവിനും കുടുംബത്തിനും എതിരെ അമ്രീന്റെ പിതാവ് സലിം പൊലീസില്‍ പരാതി നല്‍കി. അമ്രീൻ ഇന്നലെ തന്നെ വിളിച്ച്‌ കരഞ്ഞെന്ന് ഭർതൃവീട്ടുകാർ പീഡിപ്പിക്കുകയാണെന്നും രക്ഷിക്കണമെന്നും അവള്‍ തന്നോട് അപേക്ഷിച്ചെന്നും സലിം പറഞ്ഞു. സലിമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അമ്രീന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group