Home കർണാടക ബംഗളൂരുവില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കോടി കൂടത്തുംപോയില്‍ സ്വദേശി ശാരിയ കുളങ്ങര വീട്ടില്‍ ഷബീർ കനിയാട്ടിൻറെ മകൻ ആഷിഖ് (26) ആണ് മരിച്ചത്. മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനു സമീപത്തെ റെയില്‍വേ ട്രാക്കില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ അഞ്ചു മാസമായി ബംഗളൂരുവില്‍ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസിൻറെ ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം എ.ഐ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം നടത്തി.തുടർന്ന് ശിഹാബ് തങ്ങള്‍ സെൻററില്‍ അന്ത്യകർമങ്ങള്‍ ചെയ്തതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സീനത്ത് സബീർ. സഹോദരങ്ങള്‍: നിഹാല്‍, സിയാ ഫത്തിമ. ഖബറടക്കം ബുധനാഴ്ച കക്കോടി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കുന്നതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group