Home Featured ബെംഗളൂരു : ലഹരിക്കടത്ത് ; മലയാളി സംഘത്തിലെ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : ലഹരിക്കടത്ത് ; മലയാളി സംഘത്തിലെ ഒരാൾ അറസ്റ്റിൽ

by admin

ബെംഗളൂരു : ബെംഗളൂരുവിൽ ലഹരിക്കടത്തിലേർപ്പെട്ട മലയാളി സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ. മൂന്നുപേർ രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി സച്ചിൻ തോമസ് (25)ആണ് പിടിയിലായത്. പാലക്കാട് സ്വദേശികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവരാണ് രക്ഷപ്പെട്ടത്.ഇവരുടെ താമസസ്ഥലത്ത് സൂക്ഷിച്ച 160 കിലോഗ്രാം കഞ്ചാവ്, ഒരുകിലോഗ്രാം ഹൈഡ്രോ-കഞ്ചാവ്, 800 ഗ്രാം എംഡിഎംഎ ക്രിസ്റ്റൽ എന്നിവ പിടിച്ചെടുത്തു. ഇവയ്ക്ക് 75 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവിലെ ആനേക്കലിലുള്ള ഫ്ലാറ്റിലാണ് ഇവർ താമസിച്ചുവന്നതെന്ന് ബെംഗളൂരു റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു. നിർമാണം പൂർത്തിയാകാത്ത പാർപ്പിട സമുച്ചയത്തിലായിരുന്നു ഫ്ലാറ്റ്.വെള്ളിയാഴ്ച രാവിലെ പാർപ്പിട സമുച്ചയത്തിലെ നിർമാണപ്രവൃത്തികൾ പരിശോധിക്കാൻ ഏതാനും എൻജിനിയർമാരെത്തിയിരുന്നു.ഇവർ പോലീസുകാരാണെന്ന് തെറ്റിദ്ധരിച്ച് ലഹരിസംഘം രണ്ടാംനിലയിലെ ഫ്ലാറ്റിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ സ്റ്റെയർകേസ് വഴി രക്ഷപ്പെട്ടു. സച്ചിൻ തോമസ് രണ്ടാംനിലയിൽനിന്നും ചാടി. ഇയാളുടെ കാലിന് പരിക്കേറ്റു. സംശയം തോന്നിയ എൻജിനിയർമാർ പോലീസിനെ വിവരമറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് സച്ചിൻ തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നും വിജയനഗരയിലെ ഹംപിയിൽ വിദേശ വിനോദസഞ്ചാരികൾക്ക് വിൽപ്പന നടത്താനാണ് ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു.

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്:ട്രെയിനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായ റാന്നി വെച്ചൂച്ചിറ കുമ്ബിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32)ന്റെ മൃതദേഹം കണ്ടെത്തി.കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചത്.മംഗലാപുരത്തു നിന്നും അലൂമിനിയം ഫാബ്രിക്കേഷൻ ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങിയ അഞ്ചംഗ യുവാക്കളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിനീതിനെ യാത്രക്കിടെ കാണാതായതായി പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ ഏഴിന് വെളുപ്പിന് മൂന്നരയ്ക്ക് ശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിലാണ് കാണാതായത്.മംഗളൂരുവില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞ് വിനീത് ഉള്‍പ്പടെ അഞ്ച് പേർ നാട്ടിലേക്കു ട്രെയിനില്‍ വരുമ്ബോഴാണ് സംഭവം. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന്‍ വിട്ടതിന് പിന്നാലെ ശുചിമുറിയില്‍ പോകുന്നതിനായി വിനീത് എഴുന്നേറ്റു പോയതാണെന്നും പിന്നെ തിരികെ വന്നില്ലന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചത്.

അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും തിരികെ എത്താതായതോടെ സുഹൃത്തുക്കള്‍ ശുചിമുറിയില്‍ വിനീതിനെ തിരക്കി ചെന്നെങ്കിലും കണ്ടെത്താനായില്ല. ഈ സമയം ട്രെയിനില്‍ പിന്നിലെ കംമ്ബാര്‍ട്ടുമെന്‍റില്‍ ഇരുന്നയാള്‍ ഒരാള്‍ വാതിലിലൂടെ പുറത്തേക്കു വീണതായി കണ്ടെന്ന് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്

You may also like

error: Content is protected !!
Join Our WhatsApp Group