Home ചെന്നൈ മുഖ്യമന്ത്രി വിജയ്‍യുടെ പ്രൈവറ്റ് സെക്രട്ടറിയായി നിര്‍മാതാവ് ജഗദീഷ് പളനിസാമി; മാസ്റ്റര്‍, ലിയോ സിനിമകളുടെ സഹനിര്‍മാതാവ്

മുഖ്യമന്ത്രി വിജയ്‍യുടെ പ്രൈവറ്റ് സെക്രട്ടറിയായി നിര്‍മാതാവ് ജഗദീഷ് പളനിസാമി; മാസ്റ്റര്‍, ലിയോ സിനിമകളുടെ സഹനിര്‍മാതാവ്

by ടാർസ്യുസ്

ചെന്നൈ: ചലച്ചിത്ര നിർമാതാവിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ജഗദീഷ് പളനിസാമി ആണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിതനായത്.മാസ്റ്റർ, ലിയോ സിനിമകളുടെ സഹനിർമാതാവ് ആയ ജഗദീഷ് വിജയ്യുടെ അടുത്ത സുഹൃത്താണ്. പ്രധാനമന്ത്രിയെ കാണാനുള്ള ദില്ലി യാത്രയില്‍ അടക്കം ജഗദീഷ് പളനിസാമി വിജയ്ക്കൊപ്പം ഉണ്ടായിരുന്നു. ജഗദീഷിന്റെ റൂട്ട് കമ്പനിയാണ് വിജയ് യുടെ പിആർ നിയന്ത്രിക്കുന്നത്. സർക്കാർ പദവി ഒന്നും ഇല്ലാത്ത ജഗദീഷ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നതില്‍ വിമർശനം ഉയർന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group