Home Uncategorized ബെംഗളൂരിൽ മാലിന്യം വലിച്ചെറിയുന്നത് ചോദ്യം ചെയ്ത‌ പ്രൊഫസർക്കെതിരെ സംഘം ചേർന്നാക്രമണം; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരിൽ മാലിന്യം വലിച്ചെറിയുന്നത് ചോദ്യം ചെയ്ത‌ പ്രൊഫസർക്കെതിരെ സംഘം ചേർന്നാക്രമണം; മൂന്ന് പേർ അറസ്റ്റിൽ

by admin

ബെംഗളൂരു: ഓട്ടോറിക്ഷയിലെത്തി മാലിന്യം വലിച്ചെറിയുന്നതിനെ ചോദ്യം ചെയ്ത പ്രൊഫസർക്കെതിരെ ആക്രമണം. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഏപ്രിൽ 21ന് കുമാരസ്വാമി ലേഔട്ടിലെ ജെ.എച്ച്.ബി.ഐ.സി. എസ് പ്രദേശത്താണ് സംഭവം ഉണ്ടായത്. പ്രതികൾ ഓട്ടോറിക്ഷയിൽ ഇരുന്ന് റോഡിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനിടെയായിരുന്നു സംഭവം.പ്രതികൾ അശ്രദ്ധമായി ചില്ല് കുപ്പികൾ ഉൾപ്പെടെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് കുമാര സ്വാമി ലേ ഔട്ട് പൊലീസ് ഇൻസ്പെക്ടർ എൻ.ജഗദീഷ് പറഞ്ഞു.

ദയാനന്ദ സാഗർ കോളേജിലെ ഫാക്കൽറ്റി അംഗമായ പ്രൊഫസർ അരവിന്ദോ ഗുപ്തയാണ് സംഭവം കണ്ടത്. മാലിന്യം വലിച്ചെറിയുന്നത് മറ്റ് വാഹനങ്ങൾ തെന്നി മാറുന്നതിനും വീഴുന്നതിനും കാരണമാകുമെന്ന് കരുതിയായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.എന്നാൽ പ്രതികളായ ഭാനു പ്രസാദ്, ശരത്, അമൃത് കുമാർ എന്നിവർ ചേർന്ന് പ്രൊഫസറെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

സംഘം അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും ഭയപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.അവരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ ചോദ്യം ചെയ്‌തതിനാണ് തന്നെ പ്രതികൾ ആക്രമിച്ചതെന്നും ബെംഗളൂരു സുരക്ഷിതമായ നഗരമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നിലവിലില്ലെന്നും പ്രൊഫസർ പറഞ്ഞു.ബെംഗളൂരുവിൻ്റെ പ്രശസ്‌തിക്ക് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും ഗുണ്ടായിസമാണ് തനിക്കെതിരെ ഉണ്ടായതെന്നും അത് സഹിക്കാൻ കഴിയില്ലെന്നും പ്രൊഫസർ പറഞ്ഞു.

ബെംഗളൂരുവിൻ്റെ പ്രശസ്‌തിക്ക് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും ഗുണ്ടായിസമാണ് തനിക്കെതിരെ ഉണ്ടായതെന്നും അത് സഹിക്കാൻ കഴിയില്ലെന്നും പ്രൊഫസർ പറഞ്ഞു.ആക്രമണത്തിന് പിന്നാലെ പ്രൊഫസർ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം ക്രിമിനൽ ഭീഷണി ചുമത്തിയാണ് കേസെടുത്തത്.അന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതികൾ ഒളിവിൽ പോയതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തെളിവ് ശേഖരിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

എടിഎമ്മില്‍നിന്നു മേയ് ഒന്ന് മുതല്‍ പണം പിൻവലിക്കുന്നതിനു പുതിയ നിരക്ക്

മേയ് ഒന്ന് മുതല്‍ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നല്‍കേണ്ട നിരക്കുകളില്‍ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളില്‍ നിരക്ക് വർധന പ്രഖ്യാപിച്ചത്.പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവില്‍ 21 രൂപയാണ് നല്‍കുന്നത്. എന്നാല്‍ ഒന്നാം തീയതി മുതല്‍ അത് 23 രൂപയാകും.

അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളില്‍ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർഥന മാനിച്ചാണ് ആർബിഐ നിരക്ക് വർധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group