Home Featured ബെംഗളൂരു : സിഇടി പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ നീക്കിയ സംഭവം ; സർക്കാരിന് കോടതി നോട്ടിസ്

ബെംഗളൂരു : സിഇടി പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ നീക്കിയ സംഭവം ; സർക്കാരിന് കോടതി നോട്ടിസ്

by admin

ബെംഗളൂരു∙ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള സിഇടി പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളുടെ പൂണൂൽ സുരക്ഷാ ഉദ്യോഗസ്ഥർ അഴിച്ചു വാങ്ങി വലിച്ചെറിഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാരിനും കർണാടക എക്സാമിനേഷൻ അതോറിറ്റിക്കും (കെഇഎ) കർണാടക ഹൈക്കോടതി നോട്ടിസയച്ചു.

അഖില കർണാടക ബ്രാഹ്മണ മഹാസഭയാണ് കോടതിയെ സമീപിച്ചത്. അനീതി നേരിട്ട വിദ്യാർഥികളുടെ പേരുകൾ ഹർജിയിൽ പറയണമെന്നും കോടതി നിർദേശിച്ചു. കേസ് ജൂൺ 9ന് പരിഗണിക്കും. പൊലീസും ബാലാവകാശ കമ്മിഷനും നേരത്തേ കേസെടുത്തിരുന്നു.

ബ്രേക്കപ്പിന് കാരണം തമന്നയുടെ പിൻമാറ്റം

നടൻ വിജയ് വർമ്മയുമായുള്ള നടി തമന്ന ഭാട്ടിയയുടെ പിൻമാറ്റത്തിന് കാരണം തിരയുകയായിരുന്നു ഇതുവരെ ആരാധകർ. വിജയ് വർമ്മ- തമന്ന ബന്ധത്തിന് തമന്നയുടെ അച്ഛന് എതിർപ്പുണ്ടായിരുന്നു.എന്നാല്‍ ഒടുവില്‍ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തതാണ്. 2024 – 2025 വർഷം വിവാഹം കഴിക്കാനായിരുന്നു തമന്നയുടെ തീരുമാനം.എന്നാല്‍ അധികം വൈകാതെ തമന്നയ്ക്ക് വിവാഹത്തോട് താത്പര്യം കുറഞ്ഞു. കാരണം അന്വേഷിച്ച അച്ഛനോട് തനിക്ക് ഇപ്പോള്‍ താത്പര്യമില്ല എന്നായിരുന്നു മറുപടി.

എന്നാല്‍ തമന്നയ്ക്ക് ഒരുഘട്ടത്തില്‍ വിജയ് വർമ്മയോട് അനിഷ്ടം തോന്നി എന്നാണ് റിപ്പോർട്ട്. തനിക്കൊപ്പം വിജയ് എല്ലായിടത്തും വരുന്നത് തമന്നയ്ക്ക് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ തമന്നയോടൊപ്പം എപ്പോഴും സജീവ സാന്നിദ്ധ്യമായി മാറാൻ വിജയ വർമ്മ ശ്രമിച്ചു. താനുമായുള്ള ബന്ധത്തില്‍ വിജയ് കമ്മിറ്റഡ് അല്ലെന്ന് തമന്നയ്ക്ക് തോന്നിയത്രേ. ബന്ധത്തില്‍ നിന്ന് വേർപിരിയുമ്ബോള്‍ എന്ത് മറുപടി ആരാധർക്ക് നല്‍കുമെന്ന് മാതാപിതാക്കളുടെ ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു തമന്നയുടെ മറുപടി.

ഇരുവരും ബ്രേക്കപ്പിലാണെങ്കിലും അടുത്ത സുഹൃത്തുക്കളായി തുടരാനാണ് തീരുമാനം. രണ്ടുവർഷത്തെ പ്രണയം അവസാനിപ്പിച്ച്‌ ഇരുവരും രണ്ട് വഴിയിലായി. ലസ് സ്റ്റോറീസ് 2 ന്റെ ചിത്രീകരണത്തിലാണ് തമന്നയും വിജയ് വർമ്മയും പ്രണയത്തിലാകുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് വിജയ് വർമ്മയോട് ക്രഷ് തോന്നി എന്ന് തമന്ന പറഞ്ഞിരുന്നു. വിവാഹശേഷം മുംബയില്‍ ഒരുമിച്ച്‌ താമസിക്കാൻ ആഡംബര വസതിവരെ ഇരുവരും കണ്ടിരുന്നു.

തമന്നയുമായുള്ള ബന്ധം താൻ മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സ്വകാര്യതയ്ക്ക് താൻ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും വിജയ് വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ബന്ധം ആഘോഷിക്കപ്പെടേണ്ടത് തന്നെ എന്നാണ് കരുതുന്നതെന്നും തമന്നയും ഇതേ ആശയമുള്ള വ്യക്തിയാണെന്നും വിജയ് പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group