ബെംഗളൂരു : നിരത്തുകളിൽ ബൈക്ക് അഭ്യാസപ്രകടനം (ബൈക്ക് വീലി) നടത്തിയതിന് മാർച്ചിൽ രജിസ്റ്റർ ചെയ്‌തത് 398 കേസുകൾ. 324 പേരെ അറസ്റ്റുചെയ്തു. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം 32 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത 82 പേരെ പിടികൂടി 68 രക്ഷിതാക്കൾക്കെതിരേ നടപടിയെടുക്കുകയും ചെയ്തു.40 പേരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ആർടിഒമാർക്ക് അയച്ചു.
197 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും അയച്ചിട്ടുണ്ട്. ആകെ 397 വാഹനങ്ങളാണ് പിടിച്ചെടുത്തത്. തിരക്കേറിയ റോഡുകളിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് മറ്റു വാഹന യാത്രക്കാർക്കും അപകടഭീഷണിയാണ്.കൂടുതലും രാത്രികാലങ്ങളിലാണ് ഇരുചക്രവാഹനങ്ങളുമായി ഇത്തരത്തിൽ അഭ്യാസം കാണിക്കുന്നത്.
ഗൂഡല്ലൂരില്‍ വിനോദയാത്രക്കാര്‍ക്ക് നേരേ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; മലയാളി യുവാവ് മരിച്ചു
ഴിക്കോട്: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു.കോഴിക്കോട് തിരുവള്ളൂർ വള്ള്യാട് പുതിയോട്ടില്‍ മുഹമ്മദ് സാബിർ(25) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന വള്ള്യാട് തെരോടൻകണ്ടി ആസിഫി(27)നെ സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവർക്കുമൊപ്പം മറ്റൊരു യുവാവ് കൂടി വിനോദയാത്ര സംഘത്തിലുണ്ടായിരുന്നെങ്കിലും ഇദ്ദേഹം തേനീച്ചയുടെ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു.ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.
ഗൂഡല്ലൂരിലെ വ്യൂ പോയിന്റായ ‘നീഡില്‍ പോയിന്റി’ന് സമീപത്തെ പാറക്കെട്ടില്‍ നില്‍ക്കവെയാണ് വിനോദയാത്രസംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. പാറക്കെട്ടിന് സമീപത്തെ തേനീച്ചക്കൂട്ടില്‍നിന്ന് തേനീച്ച ഇളകി രണ്ടുയുവാക്കളെയും ആക്രമിക്കുകയായിരുന്നു.ഇവർക്കൊപ്പമുണ്ടായിരുന്ന സിനാൻ എന്ന യുവാവ് വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്നാണ് രണ്ടുയുവാക്കളെയും ആശുപത്രിയിലേക്ക് മാറ്റിയത്. സാബിർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.