ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നഗരത്തിലെ ഏറ്റവും പ്രധാന പാതകളിലൊന്നായ ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഇലക്ട്രോണിക് സിറ്റി എലവേറ്റഡ് ഫ്ലൈഓവർ രാത്രികാലങ്ങളിൽ അടച്ചിടും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാതയിൽ അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ അടച്ചിടൽ.ബെംഗളൂരു ട്രാഫിക് പോലീസ് പുറത്തിറക്കിയ നിർദ്ദേശം അനുസരിച്ച് ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ് വേയുടെ ഇരുവശങ്ങളിലും രാത്രികാലങ്ങളിൽ ഗതാഗതം നിരോധിക്കും. അതേസമയം പകൽ സമയങ്ങളിൽ സാധാരണ പോലെ ഇതിലൂടെ സഞ്ചരിക്കാം.
രാവിലെ 6.00 മുതൽ രാത്രി 11.00 വരെ യാതൊരു തടസ്സങ്ങളും എക്സ്പ്രസ് വേയിൽ ഉണ്ടാകില്ല. രാത്രിയിൽ പകരം ഫ്ലൈഓവറിന് താഴെയുള്ള സർവീസ് റോഡ് യാത്രക്കാർക്ക് ഉപയോഗിക്കാം.ഏകദേശം ഒരുമാസക്കാലയളവിലേക്കെങ്കിലും രാത്രികാലങ്ങളിലെ ഈ യാത്രാ നിരോധനം തുടരുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, സൗത്ത്) ശിവ പ്രകാശ് ദേവരാജു പറഞ്ഞു.
മാത്രമല്ല, ഇവിടുത്തെ ഗതാഗതത്തെ അടച്ചിടൽ ബാധിക്കില്ലെന്നും പകൽസമയത്തെ അപേക്ഷിച്ച് രാത്രിയിൽ ഇതുവഴിയുള്ള ഗതാഗതം 20 ശതമാനം കുറവാണെന്നും അദ്ദേഹം പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. കൂടാതെ, ബസുകളും ഭാരവാഹനങ്ങളും ഫ്ലൈ ഓവറല്ല, സർവീസ് റോഡാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
രണ്ടാനച്ഛന് ദത്തെടുക്കാൻ കുട്ടിയുടെ സ്വന്തം പിതാവിന്റെ അനുമതി വേണം -ഹൈകോടതി
പ്രായപൂർത്തിയാകാത്ത ബാലനെ ദത്തെടുക്കാൻ രണ്ടാനച്ഛന് യഥാർഥ പിതാവിന്റെ അനുമതി വേണമെന്ന നിബന്ധനയില്‍ ഇളവ് സാധ്യമല്ലെന്ന് ഹൈകോടതി.കുട്ടിയുടെ മാതാവും രണ്ടാനച്ഛനും നല്കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. സ്വന്തം പിതാവിന്റെ അനുമതി ലഭിക്കുംവരെ കുട്ടിയെ ദത്തെടുക്കാൻ രണ്ടാനച്ഛനെ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
17കാരനായ കുട്ടിയെ ദത്തെടുക്കാൻ അനുമതിക്കായി ദമ്ബതികള്‍ സെൻട്രല്‍ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു. പിന്നീട് കോടതി വ്യവഹാരങ്ങളിലൂടെ കുട്ടിയുടെ സ്ഥിര സംരക്ഷണാവകാശം അമ്മക്ക് ലഭിച്ചു. കുട്ടിയുടെ പരിമിത അവകാശം പിതാവിന് കോടതി അനുവദിച്ചെങ്കിലും 2016നുശേഷം കുട്ടിയെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നായിരുന്നു ഹരജിയിലെ വാദം.തുടർന്ന് ദത്തെടുക്കാനായി രണ്ടാനച്ഛൻ ശിശുക്ഷേമ സമിതിയില്‍ അപേക്ഷ നല്കി. എന്നാല്‍, യഥാർഥ പിതാവ് ദത്തെടുക്കലിനെ എതിർത്തതോടെ ശിശുക്ഷേമ സമിതി അപേക്ഷ നിരസിച്ചു. തുടർന്നാണ് കുട്ടിയുടെ അമ്മയും രണ്ടാം ഭർത്താവും ഹൈകോടതിയെ സമീപിച്ചത്.
ദത്തെടുക്കല്‍ നിയമപ്രകാരം സ്വന്തം പിതാവും രണ്ടാനച്ഛനും പരസ്പരം സമ്മതപത്രം ഒപ്പിട്ട് കുട്ടിയെ കൈമാറിയാല്‍ മാത്രമേ ദത്ത് സാധ്യമാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചാല്‍ ദത്ത് ഉത്തരവ് നല്കാൻ അധികാരമുള്ളത് ജില്ല മജിസ്ട്രേറ്റിന് മാത്രമാണ്.ശിശുക്ഷേമ സമിതിക്കോ കേന്ദ്ര അതോറിറ്റിക്കോ ഇല്ല. ദത്ത് നല്കുന്ന നിമിഷം മുതല്‍ കുട്ടി നിയമപരമായ മാതാപിതാക്കള്‍ക്കൊപ്പം കഴിയേണ്ടവരാണ്. കുട്ടിക്ക് പ്രായപൂർത്തിയാകും വരെയോ കസ്റ്റഡി ഉത്തരവ് റദ്ദാവുകയോ ഭേദഗതി ചെയ്യുന്നതുവരെയോ പിതാവിനുള്ള അവകാശം തുടരും.
ഇതില്‍ ഇളവ് നല്കാൻ കേന്ദ്ര അതോറിറ്റിക്ക് കഴിയില്ല. നടപടിക്രമങ്ങളില്‍ ഇളവനുവദിക്കാമെന്നല്ലാതെ മറ്റൊരാളുടെ അവകാശങ്ങളില്‍ ഇളവ് നല്‍കാനുള്ള അധികാരം അതോറിറ്റിക്കില്ല. സിവില്‍ കോടതിക്ക് മാത്രമേ ഇതില്‍ തീരുമാനമെടുക്കാനാവൂവെന്നും കോടതി വ്യക്തമാക്കി.