Home Featured അവള്‍ ഞങ്ങളെ നാണംകെടുത്തി’; സ്വര്‍ണക്കടത്തില്‍ പിടിയിലായ മകളെക്കുറിച്ച്‌ കര്‍ണാടക ഡി.ജി.പി

അവള്‍ ഞങ്ങളെ നാണംകെടുത്തി’; സ്വര്‍ണക്കടത്തില്‍ പിടിയിലായ മകളെക്കുറിച്ച്‌ കര്‍ണാടക ഡി.ജി.പി

by admin

മകളുടെ നിയമ ലംഘന പ്രവർത്തനങ്ങളെക്കുറിച്ച്‌ അറിയില്ലെന്ന് സ്വർണക്കടത്തില്‍ പിടിയിലായ നടി രന്യ റാവുവിന്റെ പിതാവും കർണാടക ഹൗസിങ് കോർപറേഷൻ ഡി.ജി.പിയുമായ കെ രാമചന്ദ്ര റാവു. കുറച്ചുകാലമായി മകളുമായി അകല്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.രന്യ ആർക്കിടെക്റ്റായ ജതിൻ ഹുക്കേരിയെ വിവാഹം കഴിച്ചത് നാലു മാസം മുമ്ബാണ്. പബ്ബുകളും ബാറുകളും രൂപകല്‍പന ചെയ്യുന്നതില്‍ വിദഗ്ധനാണ് ജതിൻ. വിവാഹം കഴിഞ്ഞ ശേഷം സ്വന്തം കുടുംബത്തെ സന്ദർശിക്കാൻ രന്യ എത്തിയിട്ടില്ല. അവളുടെയോ അവളുടെ ഭർത്താവിന്റെയോ ബിസിനസിനെക്കുറിച്ച്‌ തങ്ങള്‍ക്ക് ഒരു അറിവുമില്ലെന്ന് രാമചന്ദ്ര റാവു പറഞ്ഞു.

ഞങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. അവള്‍ ഞങ്ങളെ നാണംകെടുത്തി. തെറ്റായി അവള്‍ എന്തുചെയ്തിട്ടുണ്ടെങ്കിലും നിയമം അതിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെ’ -പിതാവ് പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാമചന്ദ്ര റാവു പറഞ്ഞു.നിരവധി തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ട രന്യ തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ്. 14 കിലോയിലേറെ സ്വർണം കടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് രന്യ റാവുവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 14 കിലോ ഗ്രാം സ്വർണം ബാറുകളായി ഇവർ ബെല്‍റ്റില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു. 800 ഗ്രാം സ്വർണം ആഭരണങ്ങളായും അണിഞ്ഞിരുന്നു.

ഐ.പി.എസ് ഉദ്യോഗസ്ഥർ പോലുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കായുള്ള ഗ്രീൻ ചാനലിലൂടെയാണ് രന്യ വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയിരുന്നത്. ഇതുകാരണം ഇവരെ ദേഹപരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സർക്കാർ വാഹനത്തിലാണ് ഇവർ പോയിരുന്നത്.

ഒടുവില്‍, ഡി.ആർ.ഐയുടെ തന്ത്രപരമായ ഇടപെടലില്‍ ദുബൈയില്‍ നിന്നെത്തിയ രന്യയെ കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു വിമാനത്താവളത്തില്‍ പിടികൂടുകയായിരുന്നു. പിന്നീട് നഗരത്തിലെ ലാവെല്ലെ റോഡിലുള്ള ഇവരുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്വർണം കണ്ടെത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയ രന്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ബംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ച്‌ സ്വർണം കടത്തുന്ന സംഘവുമായി നടിക്ക് ബന്ധമുണ്ടെന്നാണ് ഡി.ആർ.ഐ സംശയിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്തുതവണ വിദേശയാത്ര നടത്തിയ രന്യയുടെ നീക്കങ്ങള്‍ ഡി.ആർ.ഐ നിരീക്ഷിച്ച്‌ വരികയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group