ബെംഗളൂരു : തങ്ങൾ സംസാരിക്കുമ്പോൾ നിയമസഭയിലെ ക്യാമറ കണ്ണടയ്ക്കുന്നതായി പ്രതിപക്ഷത്തെ ബി.ജെ.പി. അംഗങ്ങൾ. സാങ്കേതികത്തകരാറാണ് പ്രശ്നമെന്ന് സ്പീക്കർ യു.ടി. ഖാദർ. ഇതേത്തുടർന്നുള്ള തർക്കത്തിനൊടുവിൽ പത്തുമിനിറ്റോളം സഭനിർത്തിവെക്കേണ്ടിവന്നു.നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച പബ്ലിക് സർവീസ് കമ്മിഷനിൽ നടക്കുന്ന ക്രമക്കേടുകളെപ്പറ്റി പ്രതിപക്ഷനേതാവ് ആർ. അശോക സംസാരിക്കവേ ക്യാമറ തിരിഞ്ഞിരിക്കുന്നകാര്യം ഡെപ്യൂട്ടി സ്പീക്കർ അരവിന്ദ് ബല്ലാഡ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഒട്ടേറെ ബി.ജെ.പി. അംഗങ്ങൾ അരവിന്ദ് ബല്ലാഡിനെ പിന്തുണച്ച് സംസാരിച്ചു. കോൺഗ്രസ് അംഗങ്ങളും മന്ത്രിമാരും സംസാരിക്കുമ്പോൾ ക്യാമറ കൃത്യമായി ചിത്രീകരിക്കുന്നു.
പക്ഷേ, പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ ക്യാമറ സ്പീക്കറുടെ നേർക്ക് തിരിച്ചുവെക്കുകയാണെന്നും ഇത് വിവേചനമാണെന്നും ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ നേർക്ക് ക്യാമറ കണ്ണടയ്ക്കുന്നകാര്യം കഴിഞ്ഞദിവസം സഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായിരുന്നെന്നും അരവിന്ദ് ബല്ലാഡ് പറഞ്ഞു. ബി.ജെ.പി ഭരിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ നടന്നതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പ്രിയങ്ക് ഖാർഗെ എഴുന്നേറ്റതോടെ തർക്കമായി. മന്ത്രി എച്ച്.കെ. പാട്ടീലും ബി.ജെ.പി. അംഗങ്ങളെ എതിർത്തുസംസാരിച്ചു.തുടർന്ന് പത്തുമിനിറ്റോളം സഭ നിർത്തിവെച്ചു. പിന്നീട് സഭപുനരാരംഭിച്ചപ്പോൾ, ക്യാമറയുടെ
സൈറണ്‍ മുഴക്കിയെത്തിയ ആംബുലൻസില്‍ വളര്‍ത്തുനായ; ഡ്രൈവര്‍ അറസ്റ്റില്‍
തെലങ്കാനയില്‍ വളർത്തുനായയെ കൊണ്ടുപോകാൻ ആംബുലൻസ് ദുരുപയോഗം ചെയ്ത ഡ്രൈവർ അറസ്റ്റില്‍. മഡിനഗുഡയില് നിന്ന് ഹിമായത്ത്നഗറിലേക്ക് പോവുകയായിരുന്ന ആംബുലൻസ് പഞ്ചഗുട്ട ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് പതിവ് പരിശോധനക്കായി പൊലീസ് തടഞ്ഞത്.ഗുരുതരാവസ്ഥയിലുള്ള രോഗിയാകും വണ്ടിക്കുള്ളിലെന്ന് കരുതി പെട്ടെന്ന് പരിശോധിക്കാനെത്തിയ പൊലീസുകാർ വളർത്തുനായയെ കണ്ട് ഞെട്ടി.
നായയെ ശസ്ത്രക്രിയക്കായി മഡിനഗുഡയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഡ്രൈവറായ ലക്ഷ്മിനാരായണൻ പൊലീസിനോട് പറഞ്ഞത്. ഗതാഗതക്കുരുക്ക് ഒഴിവാക്കി പെട്ടെന്ന് എത്താനാണ് സൈറണ്‍ ഇട്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. വാഹനം പിടിച്ചെടുത്ത പൊലീസ് ലക്ഷ്മി നാരായണനെതിരെ കേസ് രജിസ്റ്റർ ചെയ്തു.ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻ രക്ഷിക്കാനായി എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനാണ് ആംബുലൻസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്.
വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഇത് ദുരുപയോഗം ചെയ്യുന്നത് അധാർമികമാണെന്ന് ട്രാഫിക് പൊലീസ് ജോയിന്റ് കമ്മീഷണർ ജോയല്‍ ഡേവിസ് പറഞ്ഞു. ഇത്തരം ദുരുപയോഗം തടയാനായി ആംബുലൻസ് ഡ്രൈവർമാരുടെ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.