ബെംഗളൂരുവിൽ വരുന്നവര്‍ക്കും ഇവിടെയുള്ളവർക്കും ഈ സമീപദിവസങ്ങളിൽ ആസ്വദിക്കാനുള്ളത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ആണ്. സിനിമകളുടെ അത്ഭുതപ്പെടുത്തുന്ന ലോകം പരിചയപ്പെടുത്തുന്ന, ഒറ്റ ഇരിപ്പില് പല വികാരങ്ങളിലേക്കും നാടകളിലേക്കും ഒക്കെ കൊണ്ടുപോകാൻ സാധിക്കുന്ന സിനിമകളുടെ കാഴ്ചകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഈ ആഴ്ച ബെംഗളൂരുവിലേക്ക് വരാൻ മടിക്കേണ്ട. പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സിനിമ പ്രദർശനത്തിന് തുടക്കമായിരിക്കുകയാണ്.
ലോകസിനിമകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമാണ് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം തുറന്നിടുന്നത്. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകൾ മൂന്ന് വേദികളിലെ 13 സ്ക്രീനുകളിലായി ഇവിടെ പ്രദർശിപ്പിക്കും. കൂടാതെ, സിനിമാ ശില്പശാലകളും സിനിമാ ചർച്ചകളും ഉണ്ടായിരിക്കും. 12,000 ക്ഷണിതാക്കളാണ് മേളയിൽ എത്തുക.
ബെംഗളൂരു ചലച്ചിത്രമേളയിൽ കാണേണ്ട പ്രധാന ചിത്രങ്ങൾ
1. ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്ടെഹ്‌റാനിൽ ഒരു സ്ത്രീയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന ഓഫീസർ ഇമാന്റെ ചിന്തകളിലൂടെ മുന്നോട്ട് നീങ്ങുന്ന ഇറാനിയൻ ചിത്രമാണ് ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്.166 മിനിറ്റ് ആണ് സമയം.
2. കോട്ട് ബൈ ദ ടൈഡ്സ്21 വർഷത്തെ പ്രണയകഥയെന്ന് കോട്ട് ബൈ ദ ടൈഡ്സ് എന്ന ചൈനീസ് ചിത്രത്തെ വിശേഷിപ്പിക്കാം. ചൈനയുടെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ എങ്ങനെ പ്രണയത്തെ സ്വാധീനിക്കുന്നു എന്നതാണ് ഇതിലെ ചിന്താവിഷയം. 111 മിനിറ്റ് ആണ് സിനിമയുടെ സമയം.
3. അനോറബ്രൂക്ലിനിലെ ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതത്തിെ കാണിക്കുന്ന സിനിമയിൽ അവർക്ക് അപ്രതീക്ഷിതമായി സമ്പന്നമായ കുടുംബത്തിൽ നിന്നുവന്ന വിവാഹവും പ്രതിശ്രുത വരന്റെ ശക്തരായ കുടുംബത്തിൽ നിന്നുള്ള എതിർപ്പ് നേരിടേണ്ടിവരുന്നതുമാണ് ഈ അമേരിക്കൻ സിനിമയുടെ കാതൽ, 138 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഈ സിനിമ.
4. ടു എ ലാൻഡ് അൺനോൺഅഭയാർത്ഥികളുടെ കഥ പറയുന്ന ഈ സിനിമയിൽ വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ജർമ്മനിയിലെത്താൻ സ്വപ്നം കാണുന്ന ഏഥൻസിലെ പലസ്തീൻ കുടിയേറ്റക്കാരെക്കുറിച്ചാണ് പറയുന്നത്. പാലസ്തീൻ സിനിമയായ ഇതിന് 105 മിനിറ്റ് ദൈർഘ്യമുണ്ട്.
5. ഐ ആം സ്റ്റിൽ ഹിയർഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ ഒരമ്മയുടെ കഥയാണ് ഈ സിനിമ. 1970-കളിലെ ബ്രസീലിലെ സൈനിക സ്വേച്ഛാധിപത്യ കാലഘട്ടത്തിൽ തകർന്ന കുടുംബത്തെ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നതിനിടയിൽ സർക്കാർ അടിച്ചമർത്തലിനെതിരെ പോരാടുന്ന അമ്മയാണ് ഈ ചരിത്രസിനിമയിലെ പ്രധാന കഥാപാത്രം. ഇതൊരു ബ്രസീലിയൻ സിനിമയാണ്, 136 മിനിറ്റ് ദൈർഘ്യമാണ് ഇതിനുള്ളത്.
6. ഗ്രാൻഡ് ടൂർഒരു കാലഘട്ടത്തിന്‍റെ കഥപറയുന്ന സിനിമയാണ് പോർച്ചുഗലിൽ നിന്നുള്ള ഗ്രാൻഡ് ടൂർ. 1918-ൽ ബർമ്മയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന എഡ്വേർഡ് തന്റെ വിവാഹം ഉപേക്ഷിച്ച്, സ്വയം കണ്ടെത്തുവാനുള്ള യാത്ര നടത്തുന്നതാണ് ഇതിന്‍റെ കഥ. 129 മിനിറ്റാണ് ഈ സിനിമയുടെ ദൈർഘ്യം.
7. ബ്ലാക്ക് ഡോഗ്ഒരു മുൻ സ്റ്റണ്ട് മോട്ടോർസൈക്കിളുകാരന്‍റെയും ഒരു തെരുവ് നായയുടെയും കഥയാണ് ചൈനീസ് സിനിമയായ ബ്ലോക്ക് ഗോഡ്. 110 മിനിറ്റാണ് ഈ സിനിമയുടെ ദൈർഘ്യം.
8. സ്റ്റോറി ഓഫ് സുലൈമാൻപാരീസിൽ എത്തിയ ഒരു കുടിയേറ്റക്കാരന്‍റെ കഥ പറയുന്ന ഫ്രഞ്ച് സിനിമയാണ്സ്റ്റോറി ഓഫ് സുലൈമാൻ. ഭക്ഷണവിതരണ ജോലി ചെയ്യുന്ന ഡ്രൈവറുടെ, സ്വത്വം, അവകാശം, അതിജീവനം എന്നീ വിഷയങ്ങൾ ഈ സിനിമയിൽ പ്രതിപാദിക്കുന്നു. 93 മിനിറ്റാണ് ഈ സിനിമയുടെ ദൈർഘ്യം.