Home Featured രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര കാർഗോ ടെർമിനൽ ബെംഗളൂരുവിൽ

രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര കാർഗോ ടെർമിനൽ ബെംഗളൂരുവിൽ

by admin

ബെംഗളൂരു : രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര കാർഗോ ടെർമിനൽ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു.ഏഴ് ഏക്കർ സ്ഥലത്തായി സ്ഥിതിചെയ്യുന്ന ടെർമിനലിന് 3,60,000 മെട്രിക് ടൺ ശേഷിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. 42 ട്രക്ക് ഡോക്കുകളും 400-ലധികം vപ്രത്യേകം രൂപകല്പനചെയ്‌ത കാർഗോ ബിന്നുകളും ഉണ്ടെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സത്യകി രഘുനാഥ് അറിയിച്ചു. എയർ കാർഗോ രംഗത്ത് പ്രവർത്തിക്കുന്ന മെൻസീസ് ഏവിയേഷനുമായി സഹകരിച്ചാണ് ടെർമിനൽ സ്ഥാപിച്ചത്.

ഷഹബാസിനെ ഞാനിന്ന് കൊല്ലും;പറഞ്ഞാ പറഞ്ഞതാ, ഓനിനി കണ്ണൊന്നും ഉണ്ടാവൂല’;ക്രൂരത വെളിവാക്കുന്ന ശബ്ദസന്ദേശം പുറത്ത്

താമരശ്ശേരിയില്‍ വിദ്യാർഥി സംഘർഷത്തിനിടെ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക ഇൻസ്റ്റഗ്രാം ചാറ്റുകള്‍ പുറത്ത്.ഷഹബാസിനെ കൊല്ലുമെന്നും കൂട്ടത്തല്ലില്‍ ഒരാള്‍ മരിച്ചാലും വലിയ വിഷയമൊന്നും ഇല്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിന് പുറമേ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയും സംഘർഷത്തിന് ആസൂത്രണം ചെയ്തുവെന്നും വിവരമുണ്ട്. ഗൂഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കൊല്ലപ്പെട്ട ഷഹബാസിൻറെ കുടുംബം ആവശ്യപ്പെട്ടു. അക്രമിച്ചവരില്‍ മുതിർന്നവർ ഉണ്ടെന്നും ഇവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്നും കുടുംബം പറയുന്നു.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.എളേറ്റില്‍ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററില്‍ പത്താം ക്ലാസുകാരുടെ ഫെയർവെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികള്‍ ഏറ്റുമുട്ടിയത്.സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്‌എസ്‌എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കിയ വിദ്യാർഥികളെ ഇന്നലെ ജാമ്യക്കാർക്കൊപ്പം വിട്ടയച്ചിരുന്നു. നേരത്തെ വധശ്രമം ചുമത്തിയ കേസില്‍ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തും.

You may also like

error: Content is protected !!
Join Our WhatsApp Group