Home Featured ബെംഗളൂരു: മീറ്റർ നിരക്ക് മാത്രം ഈടാക്കുന്ന ടാക്സി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്.

ബെംഗളൂരു: മീറ്റർ നിരക്ക് മാത്രം ഈടാക്കുന്ന ടാക്സി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്.

by admin

ബെംഗളൂരു: ബെംഗളൂരുവിൽ മീറ്റർ നിരക്ക് മാത്രം ഈടാക്കുന്ന ടാക്സി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി നഗര ആപ്പ്. മറ്റ് ആപ്പ് അധിഷ്‌ഠിത ഓട്ടോ സർവീസുകളിൽ നിന്ന് വ്യത്യസ്ത‌മായിരിക്കുമിത്. പീക്ക്-അവർ ചാർജുകളോ, അധിക ഫീസുകളോ ഇല്ലാതെ ന്യായമായ മീറ്റർ ചാർജ് മാത്രമേ ഉപയോക്താക്കൾ നൽകേണ്ടി വരുള്ളൂ. മറ്റ് ആപ്പുകളെ പോലെ മുൻകൂറായി നിരക്ക് നിശ്ചയിക്കലും ഉണ്ടാകില്ല.

മീറ്റർ ടാക്സി മൊബൈൽ ആപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് നഗര ആപ്പ് ടാക്സി ഡ്രൈവർമാർ പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളിൽ ആപ്പ് വികസിപ്പിക്കും. ലൊക്കേഷൻ പിക്കപ്പ്, ഡ്രോപ്പ്-ഓഫ് വിശദാംശങ്ങൾക്ക് മാത്രമേ ആപ്പ് ഉപയോഗിക്കൂ. എല്ലാ ബില്ലിംഗും ടാക്സി മീറ്ററിനെ അടിസ്ഥാനമാക്കിയായിരിക്കും.

മരണത്തിന് മുമ്ബ് ഇക്കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ മിന്നിമറയും; മരണമെത്തുന്ന നേരം മനുഷ്യര്‍ക്ക് തിരിച്ചറിയാനാകുമെന്ന് ഗവേഷകര്‍

മനുഷ്യർ ഏറ്റവുമധികം ഗവേഷണങ്ങള്‍ നടത്തുന്ന മേഖലകളില്‍ ഒന്നാണ് മരണവുമായി ബന്ധപ്പെട്ടുള്ളത്. മരണത്തിന് ശേഷം എന്ത് സംഭവിക്കുമെന്നും മരണം മുൻകൂട്ടി അറിയാൻ സാധിക്കുമോ എന്നുമെല്ലാം ശാസ്ത്രലോകവും സാധാരണ മനുഷ്യരും അന്വേഷിക്കുന്നുണ്ട്.ഈ മേഖലയില്‍ ഒരു നിർണായക പഠന റിപ്പോർട്ടാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. മരണത്തിന് തൊട്ടുമുമ്ബ് അത് മനുഷ്യർക്ക് തിരിച്ചറിയാനാകുമെന്ന സൂചനയാണ് പഠനറിപ്പോർട്ട് നല്‍കുന്നത്. മരണാസന്നസമയത്തും മരണസമയത്തും മനുഷ്യമസ്തിഷ്കത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ജീവിതത്തിലുണ്ടായ സുപ്രധാനസംഭവങ്ങള്‍ മരണത്തിന് തൊട്ടുമുമ്ബ് മനുഷ്യരുടെ ഓർമ്മയില്‍ മിന്നിമറയുമെന്നാണ് പുതിയ പഠന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ദ ഫ്രോണ്ടിയേഴ്‌സ് ഇൻ എയ്ജിങ് ന്യൂറോസയൻസ് ജേണലിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. “എൻഹാൻസ്ഡ് ഇന്റർപ്ലേ ഓഫ് ന്യൂറോണല്‍ കോഹെറൻസ് ആൻഡ് കപ്ലിങ് ഇൻ ദ ഡൈയിങ് ഹ്യൂമൻ ബ്രെയിൻ” (Enhanced Interplay of Neuronal Coherence and Coupling in the Dying Human Brain) എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

2022 ലാണ് പഠനഫലം മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചത്. ഈ പഠനഫലത്തിന്റെ പുനരവലോകനം നടന്നതിലൂടെയാണ് വിഷയം വീണ്ടും സജീവ ചർച്ചയിലേക്കെത്തിയത്. മനുഷ്യജീവിതത്തിനുപരിയായിയുള്ള വസ്തുതകളെ കുറിച്ച്‌ കൂടുതല്‍ ധാരണ പകരാൻ പുതിയ പഠനത്തിന് സാധ്യമായെന്നാണ് ഗവേഷകർ പറയുന്നത്.

മരണാസന്നവേളയില്‍ ജീവിതത്തിലുണ്ടായ സുപ്രധാനസംഭവങ്ങള്‍ ഓർമ്മയില്‍ മിന്നിമറയുമെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകർ പറയുന്നു. മരിക്കുന്നതിനുതൊട്ടുമുൻപ് ജീവിതത്തില്‍ കടന്നുപോയ പ്രധാനനിമിഷങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കണ്‍മുന്നില്‍ തെളിയുമെന്നാണ് പഠനം പറയുന്നത്. തലച്ചോറില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ജീവിതത്തിലെ പ്രധാനസന്ദർഭങ്ങളെ ഓർത്തെടുക്കാൻ മനുഷ്യമസ്തിഷ്‌കം ശ്രമിക്കും. മരണത്തിന്റെ വക്കത്തുനിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ അനുഭവങ്ങള്‍ക്ക് സമാനമാണിതെന്ന് പഠനത്തില്‍ പങ്കാളിയായ ഡോ. അജ്മാല്‍ സെമ്മാർ പറഞ്ഞു. കെന്റക്കിയിലെ ലൂയിവില്‍ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനാണ് ഡോ. സെമ്മാർ.

അപസ്മാരചികിത്സക്കിടെ ഹൃദയസ്തംഭനമുണ്ടായ 87 കാരന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങള്‍ രേഖപ്പെടുത്താൻ സാധിച്ചതാണ് പഠനത്തില്‍ കൂടുതല്‍ സഹായകമായത്. രോഗിയുടെ മരണസമയത്തെ ഏകദേശം 900 സെക്കന്റ് നേരത്തെ മസ്തിഷ്‌ക പ്രവർത്തനം രേഖപ്പെടുത്താൻ ഗവേഷകർക്ക് സാധിച്ചു. ഹൃദയം നിലയ്ക്കുന്നതിന് 30 സെക്കന്റ് മുൻപും പിൻപും തലച്ചോറില്‍ സംഭവിക്കുന്നതിനെ കുറിച്ച്‌ ഗവേഷകർക്ക് ഇത്തരത്തില്‍ രേഖപ്പെടുത്താനും പഠനവിധേയമാക്കാനും സാധ്യമായി. മരണസമയത്ത് നാഡീസ്പന്ദനങ്ങളില്‍- (ഗാമ, ഡെല്‍റ്റ, തീറ്റ, ആല്‍ഫ, ബീറ്റ സ്പന്ദനങ്ങള്‍) മാറ്റങ്ങള്‍ കാണപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറില്‍ ക്രമാനുഗതമായി ഉണ്ടാകുന്ന വൈദ്യുതസ്പന്ദനങ്ങളാണിവ. ഓർമ്മശക്തിയുള്‍പ്പെടെയുള്ള പ്രധാനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗാമാസ്പന്ദനങ്ങളാണ് മരണാസന്നസമയത്ത് കൂടുതലായി രേഖപ്പെടുത്തപ്പെട്ടത്

You may also like

error: Content is protected !!
Join Our WhatsApp Group