ബംഗളൂരു: യെലഹങ്ക എയർ ബേസില്‍ നടക്കാനിരിക്കുന്ന എയ്റോ ഇന്ത്യ വ്യോമയാന പ്രദർശനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച മാർഗനിർദേശങ്ങള്‍ ബാംഗ്ലൂർ ഇന്‍റർനാഷനല്‍ എയർപോർട്ട് ലിമിറ്റഡ് (ബിയാല്‍) പുതുക്കി.പുതിയ നിര്‍ദേശമനുസരിച്ച് ഫെബ്രുവരി അഞ്ചുമുതല്‍ 14 വരെയാണ് വിമാന സർവിസുകള്‍ക്ക് നിയന്ത്രണം. ഫെബ്രുവരി 10 മുതല്‍ 14 വരെയാണ് എയ്റോ ഇന്ത്യ പ്രദർശനം.
വിമാനങ്ങളുടെയും കോപ്റ്ററുകളുടെയും പരിശീലന പറക്കല്‍ ഫെബ്രുവരി അഞ്ചുമുതല്‍ എട്ടുവരെ നടക്കും. ഫെബ്രുവരി അഞ്ച്, ആറ് ദിവസങ്ങളില്‍ രാവിലെ ഒമ്ബതുമുതല്‍ ഉച്ചവരെയും വൈകുന്നേരം മൂന്നുമുതല്‍ മുതല്‍ നാലരവരെയും അടച്ചിടും ബംഗളൂരു വിമാനത്താവള റണ്‍വേ അടച്ചിടും. ഫെബ്രുവരി ഏഴിന് രാവിലെ ഒമ്ബതുമുതല്‍ 11 വരെയും വൈകുന്നേരം മൂന്നുമുതല്‍ നാലരവരെയും അടച്ചിടും.
എട്ടിന് വൈകുന്നേരം നാലരക്കും ഫെബ്രുവരി ഒമ്ബതിന് രാവിലെ ഒമ്ബതുമുതല്‍ 11വരെയും 10 ന് രാവിലെ ഒമ്ബതുമുതല്‍ 11 വരെയും ഉച്ചക്ക് 2.30 മുതല്‍ 3.30 നും ഇടയിലും റണ്‍വേ അടച്ചിടും. ഫെബ്രുവരി 11, 12 തീയതികളില്‍ ഉച്ചമുതല്‍ 2.30 വരെയും 13, 14 തീയതികളില്‍ രാവിലെ 9.30 മുതല്‍ ഉച്ചവരെയും ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് അഞ്ചുവരെയും വിമാന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. എയ്റോ ഷോ നടക്കുന്ന 10 ദിവസങ്ങളില്‍ മൊത്തം 47 മണിക്കൂറാണ് ബംഗളൂരു വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടുക.
ആരടാ ഇത് പണിതത്, അവനെയിങ്ങ് വിളിച്ചേ’; സിങ്ക്- ടോയ്‍ലെറ്റ് ബാത്ത്‍റൂം കോംപോ കണ്ട് അമ്ബരന്ന് നെറ്റിസണ്‍സ്
വിചിത്രമായ അനേകം വീഡിയോകള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതുപോലെ, രസകരമായ ഒരു വീഡിയോയാണ് ഒരു യുവതി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.ന്യൂയോർക്കില്‍ നിന്നുള്ള യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ കാണുന്നത് അവരുടെ കുളിമുറിയിലെ വളരെ വിചിത്രമായ ഒരു സിങ്ക്- ടോയ്ലെറ്റ് കോംപോയാണ്.ടോയ്‍ലെറ്റില്‍ കൈകഴുകാനുള്ള സിങ്ക് വയ്ക്കുന്നത് ഒരു പുതിയ കാര്യം ഒന്നുമല്ല. എന്നാല്‍, അത് ഏതെങ്കിലും ഒരു മൂലയിലാവും അല്ലേ ഉണ്ടാവുക?
എന്നാല്‍, ഈ യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയില്‍ കാണുന്നത് ടോയ്ലെറ്റ് ഫ്ലഷ് ടാങ്കിന്റെ മുകളില്‍ ആയി സിങ്ക് സ്ഥാപിച്ചതാണ്. വീഡിയോ ഷെയർ ചെയ്തിരിക്കുന്ന എമിലി ബൊണാനി പറയുന്നത് 1,73,382 രൂപയാണ് ഈ അപാർട്മെന്റിന്റെ വാടക എന്നാണ്. ‘ന്യൂയോർക്ക് സിറ്റിയിലെ തന്നെ ഏറ്റവും ചെറിയ ബാത്ത്റൂം’ എന്നാണ് ഈ അപാർട്മെന്റിലെ ബാത്ത്റൂമിനെ അവർ വിശേഷിപ്പിക്കുന്നത്.വീഡിയോയില്‍ യുവതി കുളിമുറിയിലേക്ക് കയറുന്നതും അവിടെയുള്ള സൗകര്യങ്ങളെല്ലാം കാണിക്കുന്നതും കാണാം. പിന്നാലെയാണ് വിചിത്രമായ ഈ സിങ്കും കാണിക്കുന്നത്. ഫ്ലഷ് അമർത്തുമ്ബോള്‍ സിങ്കിലെ പൈപ്പില്‍ വെള്ളം വരുന്നതും കാണാം.
പരമാവധി സ്ഥലം ലാഭിക്കുന്നതിന് വേണ്ടി ആയിരിക്കാം സിങ്ക് ഫ്ലഷ് ടാങ്കിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. അതേസമയം, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പല നഗരങ്ങളിലും വലിയ വാടകയാണ് എങ്കിലും ഇതുപോലെ സൗകര്യം കുറഞ്ഞ അപാർട്മെന്റുകള്‍ തന്നെയാണ് കിട്ടുന്നത് എന്നാണ് മിക്കവരും കമന്റ് നല്‍കിയത്.