Home തമിഴ്നാട് ആ മാന്ത്രിക സംഖ്യയും കടന്നു, കളക്ഷനില്‍ തമിഴ്നാട്ടില്‍ കുതിപ്പുമായി രജനികാന്തിന്റെ ജയിലര്‍ 2

ആ മാന്ത്രിക സംഖ്യയും കടന്നു, കളക്ഷനില്‍ തമിഴ്നാട്ടില്‍ കുതിപ്പുമായി രജനികാന്തിന്റെ ജയിലര്‍ 2

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബര്‍ 15ന് തിയറ്ററുകളില്‍ എത്തി. കേരളത്തില്‍ 800 സ്ക്രീനുകളില്‍ ഓള്‍ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തിയത്.4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 541 കോടി രൂപയാണ് ഇതുവരെ ജയിലര്‍ 2 നേടിയത് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 206 കോടിയും ജയിലര്‍ 2 നേടി.മലയാളത്തിന്റെ മെഗാതാരം മോഹൻലാല്‍ ചിത്രത്തില്‍ ഉള്ളത് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകരണത്തിന് വലിയ കാരണമായിട്ടുണ്ട്.

ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹൻലാല്‍ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ച ഘടകമാണ്. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ചിത്രം ബിഗ് സ്ക്രീനില്‍ കാണാനുള്ള ആവേശം പ്രേക്ഷകരില്‍ ഉണ്ടാക്കുന്നതില്‍ നിർണായകമായിട്ടുണ്ട്. അതിഥി താരങ്ങളെല്ലാം മികച്ച പ്രകടനം തന്നെ ചിത്രത്തില്‍ നടത്തിയിട്ടുണ്ടെന്ന് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തില്‍ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. രചന, സംവിധാനം: നെല്‍സണ്‍ നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സണ്‍ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മല്‍, സംഗീതം: അനിരുദ്ധ് രവിചന്ദർ.പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരണ്‍, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുല്‍ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കല്‍, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റില്‍സ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കണ്‍ട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനില്‍ റെഡ്ഡി, പി.ആർ.ഒ: ശബരി.

You may also like

error: Content is protected !!
Join Our WhatsApp Group