ന്യൂഡല്‍ഹി: വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകള്‍ ഉപയോഗിച്ച് അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ഡല്‍ഹിയിലെ യുഎസ് എംബസിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ സമരം.ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ അമേരിക്കയ്ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വീഴ്ചകള്‍ ചൂണ്ടകാട്ടി ഇന്ത്യയെ ബ്ലാക്ക്മെയില്‍ ചെയ്യാൻ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.