അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും. അവശനിലയിൽ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്. മൂന്ന് ദിവസം മുൻപ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് 84കാരിക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റർവെൻഷണൽ പൾമണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്. വയോധികയുടെ വലത് ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ച നിലയിലായിരുന്നു ബീഫിന്റെ എല്ലുണ്ടായിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോളാവാം കറിയിലെ എല്ല് ശ്വാസകോശത്തിലേക്ക് എത്തിയതെന്നാണ് ഡോ.ടിങ്കു ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയത്.
റിജിഡ് ബ്രോങ്കോസ്കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്. ചികിത്സ പൂർത്തിയാക്കി 84കാരി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായും ഡോ.ടിങ്കു ജോസഫ് വ്യക്തമാക്കി. ഇത്രയും പ്രായമായ വ്യക്തിയിൽ ഇത്തരമൊരു മെഡിക്കൽ പ്രൊസീജ്യർ ചെയ്യുന്നത് ആദ്യമായാണെന്നാണ് ഡോ.ടിങ്കു ജോസഫ് പ്രതികരിക്കുന്നത്. തക്ക സമയത്ത് ചികിത്സ നേടിയതാണ് വയോധികയുടെ ജീവൻ രക്ഷിക്കാൻ സഹായകരമായതെന്നും ഡോ.ടിങ്കു ജോസഫ് പറയുന്നു.
കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘം മണിക്കൂറുകള്‍ക്കകം പിടിയില്‍
നഗരത്തില്‍ നിന്ന് കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കൂറുകള്‍ക്കകം പിടികൂടി റൂറല്‍ ജില്ല പൊലീസ്.യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി വെസ്റ്റ് കടുങ്ങല്ലൂർ മൂത്തേടത്ത് ഫാസില്‍ (37), യൂത്ത് കോണ്‍ഗ്രസ് േബ്ലാക്ക് സെക്രട്ടറി മുപ്പത്തടം കടുങ്ങല്ലുർ ചെറുകടവില്‍ സിജോ ജോസ് (37), കർഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വെസ്റ്റ് കടുങ്ങല്ലൂർ അമ്ബാക്കുടി ഹൈദ്രോസ് (37), ആലുവ മണലിമുക്ക് പുത്തൻപുരയില്‍ അല്‍ത്താഫ് അസീസ് (28), പുത്തൻപുരയില്‍ ആദില്‍ അസീസ് (27), മണലിമുക്ക് പുത്തൻപുരയില്‍ മുഹമ്മദ് അമല്‍ (31), കുഞ്ഞുണ്ണിക്കര ഉളിയന്നൂർ ചിറമൂരിയില്‍ മുഹമ്മദ് ആരിഫ് ഖാൻ (33) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ 11ഓടെയാണ് മോർച്ചറിയുടെ മുൻവശത്ത് നിന്ന് ഏഴംഗ സംഘം കർണ്ണാടക സ്വദേശി ഗോമയ്യ എന്നയാളെ തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട ലോട്ടറി വില്‍പ്പനക്കാരനായ ശശി എന്നയാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ടൗണും പരിസരവും വളഞ്ഞ് ഉളിയന്നൂർ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് ഗോമയ്യയെ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ വ്യാജ സ്വർണം നല്കി കർണ്ണാടക സ്വദേശികളായ ഗോമയ്യയും മറ്റൊരാളും തന്നെ കബളിപ്പിച്ചതായി അല്‍ത്താഫ് പറഞ്ഞു. ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ സ്വർണം കുറഞ്ഞ് വിലക്ക് നല്‍കാമെന്ന് പറഞ്ഞാണ് അന്ന് സമീപിച്ചത്. മൂന്നുലക്ഷം നല്കി സ്വർണം വാങ്ങി. പിന്നീടാണ് ഇത് പിച്ചളയാണെന്ന് മനസ്സിലായത്. തുടർന്ന് സ്വർണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വേറെ ആളുകളെന്ന പേരിലാണ് ഞായറാഴ്ച ആലുവയിലേക്ക് വിളിച്ചുവരുത്തിയത്. ഇവരെ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കാറില്‍ കയറ്റി മോർച്ചറിക്ക് സമീപം എത്തിച്ചു. അവിടെ വച്ച് ബലമായി മറ്റൊരു വാഹനത്തില്‍ കയറ്റി.
ഇതിനിടെ ഗോമയ്യയുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പോകുന്ന വഴി ഗോമയ്യയുടെ ഫോണ്‍ വാങ്ങി സംഘം ഇയാളുടെ അച്ഛനുമായി ബന്ധപ്പെട്ട് അഞ്ചുലക്ഷം രൂപ തന്നില്ലെങ്കില്‍ മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയില്‍, വിവരമറിഞ്ഞ പൊലീസ് ഉടനെ ടീമുകളായി തിരിഞ്ഞ് അന്വേഷണമാരംഭിച്ചിരുന്നു.മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി. ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, എസ്.എച്ച്.ഒ എം.എം. മഞ്ജുദാസ്, എസ്.ഐമാരായ കെ. നന്ദകുമാർ, അബ്ദുല്‍ ജലീല്‍, പി.എം. സലീം, ചിത്തുജി, സുജോ ജോർജ്ജ്, സീനിയർ സി.പി.ഒമാരായ പി.എ. നൗഫല്‍, മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, കെ.എ. നൗഫല്‍, പി.ജെ. വർഗ്ഗീസ്, സി.റ്റി. മേരിദാസ്, എസ്. സുബ്രഹ്മണ്യൻ, ഷിബിൻ തോമസ്, പി.എ. ജാബിർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്