Home Featured ബെംഗളൂരു : ടിക്കറ്റില്ലാതെ യാത്ര ; യാത്രക്കാരിൽനിന്ന് പിഴയായി ഈടാക്കിയത് 19 ലക്ഷംരൂപ.

ബെംഗളൂരു : ടിക്കറ്റില്ലാതെ യാത്ര ; യാത്രക്കാരിൽനിന്ന് പിഴയായി ഈടാക്കിയത് 19 ലക്ഷംരൂപ.

by admin

ബെംഗളൂരു : കഴിഞ്ഞ മൂന്നുമാസത്തിനിടെ ടിക്കറ്റില്ലാതെ യാത്രചെയ്‌തതിനും സ്ത്രീകളുടെ സീറ്റ് കൈയടക്കിയതിനുമുൾപ്പെടെ യാത്രക്കാരിൽനിന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) പിഴയായി ഈടാക്കിയത് 19 ലക്ഷംരൂപ. 10,069 യാത്രക്കാരിൽനിന്നാണ് ഇത്രയുംതുക ഈടാക്കിയത്.ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ കണ്ടെത്താൻ ബി.എം.ടി.സി. ചെക്കിങ് ജീവനക്കാർ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ചെക്കിങ് ജീവനക്കാർ 57,219 ട്രിപ്പുകൾ പരിശോധിച്ചപ്പോൾ ടിക്കറ്റില്ലാതെ യാത്രചെയ്ത 8891 ആളുകളെയാണ് കണ്ടെത്തിയത്. ഇവരിൽനിന്നായി 17,96,030 രൂപ പിഴയീടാക്കി.സ്ത്രീകളുടെ സീറ്റ് കൈയടക്കിയതിന് 1178 പേർക്കെതിരേയാണ് നടപടിയെടുത്തത്. ഇവരിൽനിന്നായി 1,17,800 രൂപ പിഴയീടാക്കി. കൃത്യനിർവഹണത്തിലെ വീഴ്ചയ്ക്ക് 5268 കണ്ടക്ടർമാർക്കെതിരേയും നടപടിയെടുത്തു.

ഗര്‍ഭിണിയായിരുന്ന 17-കാരി മരിച്ച സംഭവം: കുറിപ്പ് കണ്ടെത്തി; പ്രണയത്തിലായിരുന്നെന്ന് സഹപാഠിയുടെ മൊഴി

അഞ്ചുമാസം ഗർഭിണിയായിരുന്ന പ്ലസ്ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ നിർണായക വഴിത്തിരിവ്.പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായത് ആത്മഹത്യാശ്രമത്തിന് പിന്നാലെയാണെന്നാണ് നിലവില്‍ പോലീസിന്റെ നിഗമനം. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുട്ടിയുടെ ബാഗില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, കുറിപ്പില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു. അതിനിടെ, പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയായ 17-കാരനെ പോലീസ് വ്യാഴാഴ്ച ചോദ്യംചെയ്തു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗർഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡി.എൻ.എ. പരിശോധനയ്ക്കായി 17-കാരന്റെ രക്തസാമ്ബിളും പോലീസ് ശേഖരിക്കും.

പനി ബാധിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പനി ബാധിച്ച്‌ ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബർ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു.

മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയുംചെയ്തു. തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പോലീസിന്റെ നിലവിലെ നിഗമനം. ഇക്കാര്യം പെണ്‍കുട്ടി മറച്ചുവെച്ചതാണെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group