ബെംഗളൂരുവില്‍ മോഷ്ടിച്ച എ.ടി.എം. തുറക്കാനാകാത്തതിനാല്‍ പ്രതികള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ചൊവ്വാഴ്ച പുലർച്ചെ അത്തിബെലെക്ക് സമീപം മഞ്ചനഹള്ളി ഗ്രാമത്തിലാണ് സംഭവം.പൊതുമേഖലാ ബാങ്കിന്റെ എ.ടി.എം. ആണ് മോഷ്ടിച്ചത്. പ്രദേശവാസികള്‍ എ.ടി.എം. മെഷീൻ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെത്തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രതികള്‍ ആദ്യം എ.ടി.എം. കൗണ്ടറില്‍നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചു.എന്നാല്‍, പണമെടുക്കാൻ സാധിക്കാത്തതിനാല്‍ കൗണ്ടറില്‍നിന്ന് മെഷീൻ എടുത്തുകൊണ്ടു പോയി. സമീപത്തെ യൂക്കാലിപ്റ്റസ് തോട്ടത്തിലെത്തിച്ച മെഷീൻ ഹാക്സോ ബ്ലേഡും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതേത്തുടർന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ടു ദിവസംമുൻപ് പത്തു ലക്ഷം രൂപ മെഷീനില്‍ നിക്ഷേപിച്ചിരുന്നതായി ബാങ്കധികൃതർ അറിയിച്ചു. സംഭവത്തില്‍ അത്തിബെലെ പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്.
റീല്‍സ് ചിത്രീകരിക്കാൻ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് തിരക്കേറിയ മാര്‍ക്കറ്റില്‍; യുവാവിനെ വളഞ്ഞിട്ട് തല്ലി ജനം
റീല്‍സ് ചിത്രീകരിക്കാൻ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് തിരക്കേറിയ മാർക്കറ്റിലെത്തിയ യുവാവിനെ വളഞ്ഞിട്ട് തല്ലി ജനം.ഹരിയാനയിലെ പാനിപ്പത്തിലായിരുന്നു സംഭവം. ഇതിൻറെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാനായാണ് സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ച് യുവാവ് മാർക്കറ്റിലെത്തിയത്. തുടർന്ന് വ്യാപാരികളും നാട്ടുകാരും ചേർന്ന് ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു.ഉള്‍വസ്ത്രം ധരിച്ചെത്തിയ യുവാവിനെ മർദിക്കുന്നതും തന്നെ വിട്ടയക്കണമെന്ന് യുവാവ് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
യുവാവിനോട് മാർക്കറ്റില്‍ നിന്ന് തിരികെപോകാൻ വ്യാപാരികള്‍ ആദ്യം വിനയത്തോടെ ആവശ്യപ്പെട്ടെന്നാണ് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞത്. ഇത്തരം വേഷം ധരിച്ച് പൊതുസ്ഥലത്ത് വരുന്നത് അനുചിതമാണെന്നും വ്യാപാരികള്‍ ഇയാളോട് പറഞ്ഞു. എന്നാല്‍ താൻ ആദ്യമായല്ല ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നത് യുവാവിൻ്റെ പ്രതികരണം.താൻ സോഷ്യല്‍ മീഡിയയില്‍ വളരെ ജനപ്രിയനാണെന്നും തൻ്റെ കാഴ്ചക്കാർക്ക് അത്തരം വീഡിയോകള്‍ ഇഷ്ടമാണെന്നും യുവാവ് പറഞ്ഞു.
ഇതിനുപിന്നാലെയാണ് വ്യാപാരികളും നാട്ടുകാരും യുവാവിനെ കൈകാര്യം ചെയ്തത്. സമൂഹത്തില്‍ മോശം സ്വാധീനം ചെലുത്തുന്ന ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ചെയ്യരുതെന്ന് കടയുടമകള്‍ ഉപദേശിച്ചു. ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയപ്പോള്‍ മാത്രമാണ് യുവാവിനെപോകാൻ അനുവദിച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. കുറച്ച് ലൈക്കുകള്‍ക്ക് വേണ്ടി അശ്ലീലം പ്രചരിപ്പിക്കാൻ മടിക്കാത്ത ആളുകളുണ്ടെന്നാണ് അഭിപ്രായം.