Home കർണാടക ബെംഗളൂരുവിലെ ഏറ്റവും ട്രാഫിക് തിരക്ക് കുറഞ്ഞ മേഖലയാകാൻ ഗ്രേറ്റര്‍ വൈറ്റ്‌ഫീല്‍ഡ്; പുതിയ യുഗത്തിന് കാരണമാകും ഈ റോഡുകള്‍

ബെംഗളൂരുവിലെ ഏറ്റവും ട്രാഫിക് തിരക്ക് കുറഞ്ഞ മേഖലയാകാൻ ഗ്രേറ്റര്‍ വൈറ്റ്‌ഫീല്‍ഡ്; പുതിയ യുഗത്തിന് കാരണമാകും ഈ റോഡുകള്‍

ബെംഗളൂരു: വളർച്ചയുടെ പുതുയുഗത്തിലേക്ക് കിഴക്കൻ ബെംഗളൂരു. നഗരത്തിലെ ഏറ്റവും പുതിയ വളർച്ചാ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന മേഖലയായി മാറുകയാണ് ഗ്രേറ്റർ വൈറ്റ്ഫീല്‍ഡ്.നിലവില്‍ ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ഇടനാഴികളില്‍ ഒന്നായി ഉയർന്നുവരികയാണ് ഈ നഗരമേഖല. ഇതിനൊരു കാരണമുണ്ട്. നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങളാണത്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പുതിയ കണക്കു കൂട്ടലുകള്‍ പ്രകാരം ബെംഗളൂരുവിലെ ഏറ്റവും തിരക്ക് കുറഞ്ഞ നഗരഭാഗമായി മാറാൻ പോകുന്നത് വൈറ്റ് ഫീല്‍ഡാണ്.ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ വരവ് ഈ വികസനത്തെ ത്വരിത ഗതിയിലാക്കുമെന്നാണ് പ്രതീക്ഷ സാറ്റലൈറ്റ് ടൗണ്‍ റിംഗ് റോഡ് (STRR), പെരിഫറല്‍ റിംഗ് റോഡ്, മെട്രോ ശൃംഖലയുടെ വളർച്ച തുടങ്ങിയ നിരവധി ഘടകങ്ങള്‍ വൈറ്റ് ഫീല്‍ഡിന്റെ വളർച്ചയ്ക്ക് കാരണമാകും.

ഈ മള്‍ട്ടി-ലെയ്ൻ എക്സ്പ്രസ്‌വേകള്‍ നഗരത്തിലെ കണ്ടെയ്നർ ഗതാഗതത്തെ വഴിതിരിച്ചുവിടാൻ സഹായിക്കും. ഇതിനാല്‍ തന്നെ വൈറ്റ്ഫീല്‍ഡിലെ താമസക്കാർക്ക് ഗതാഗത തടസ്സമില്ലാതെ നഗരത്തിനുള്ളില്‍ സഞ്ചരിക്കാൻ കഴിയും. ബാംഗ്ലൂരിന്റെ തെക്കും വടക്കും ഭാഗങ്ങളിലേക്കും, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തടസ്സമില്ലാതെ എത്തിച്ചേരാനും സാധിക്കും.കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ വൈറ്റ് ഫീല്‍ഡ് മേഖലയില്‍ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കുമെല്ലാം വില ഉയര്‍ന്നത് ഏതാണ്ട് 115 ശതമാനമാണ്. ഗ്രേറ്റർ വൈറ്റ്ഫീല്‍ഡിലേക്കുള്ള ഈ റിയല്‍ എസ്റ്റേറ്റ് ഒഴുക്കിനു പിന്നിലെ പ്രധാന കാരണം തിരക്ക് ഒഴിയുന്നു എന്നത് തന്നെയാണ്.വൈറ്റ് ഫീല്‍ഡിന്റെ മറ്റൊരു ഗുണം വർഷങ്ങളായി ഈ നഗരമേഖലയില്‍ വളർന്നിട്ടുള്ള ടെക്നോളജി ഇക്കോസിസ്റ്റമാണ്. വലിയ തോതില്‍ പ്രൊഫഷണലുകളെ ആകർഷിക്കാൻ വൈറ്റ്ഫീല്‍ഡിന് എല്ലാക്കാലത്തും സാധിച്ചിട്ടുണ്ട്. വാണിജ്യ, വ്യാവസായിക വികസനം നന്നായി നടക്കുന്നുണ്ട്.

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്‌വേ ഗ്രേറ്റർ വൈറ്റ്ഫീല്‍ഡിനെ ഒരു പ്രധാന ലോജിസ്റ്റിക്സ്, സാമ്പത്തിക കേന്ദ്രമാക്കി വളർത്തുമെന്നാണ് പൊതുവെ നിരീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഈ പാതയുടെ പണികള്‍ മുക്കാലും തീർന്നിട്ടുണ്ട്. ബിഎംടിസി വിമാനത്താവള ബസ് ലൈനുകള്‍ ഈ വഴിയിലൂടെ കടന്നുപോകുന്നു. ഒപ്പം നമ്മ മെട്രോ പർപ്പിള്‍ ലൈൻ (കെആർ പുരം, കടുഗോഡി സ്റ്റേഷനുകള്‍ വഴി) പ്രദേശത്തെ മധ്യ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നു.ഐടി മേഖല മാത്രമല്ല വൈറ്റ് ഫീല്‍‌ഡിനെ വളർത്തുന്നത്. ഹോസ്കോട്ടിനു ചുറ്റുമുള്ള കെഐഎഡിബി വ്യാവസായിക സംരംഭങ്ങളും, ഓട്ടോമോട്ടീവ് കേന്ദ്രങ്ങളുമെല്ലാം വൈറ്റ് ഫീല്‍ഡിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയ മേഖലകളാണ്. ജെഎസ്‌എസ് പബ്ലിക് സ്കൂള്‍, എംവിജെ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. സെന്റ് മേരീസ്, വൈദേഹി പോലുള്ള ആശുപത്രികള്‍. ഫീനിക്സ് മാർക്കറ്റ്സിറ്റി, വിആർ ബെംഗളൂരു പോലുള്ള വിനോദ കേന്ദ്രങ്ങളും.

You may also like

error: Content is protected !!
Join Our WhatsApp Group