Home Featured ബെംഗളൂരു: ജീവിതത്തില്‍ പേടിച്ചു വിറച്ചുപോയ 5 മിനിറ്റ്; നഗരത്തിലെ ഓട്ടോ യാത്രയ്ക്കിടയിലെ അനുഭവം വിവരിച്ച്‌ യുവതി

ബെംഗളൂരു: ജീവിതത്തില്‍ പേടിച്ചു വിറച്ചുപോയ 5 മിനിറ്റ്; നഗരത്തിലെ ഓട്ടോ യാത്രയ്ക്കിടയിലെ അനുഭവം വിവരിച്ച്‌ യുവതി

by admin

ജീവിതത്തില്‍ ഭയന്നു വിറച്ചുപോയൊരു സംഭവത്തെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ബെംഗളൂരു സ്വദേശിയായ യുവതിയാണ് ഓട്ടോയില്‍ സഞ്ചരിക്കവേ തനിക്കുണ്ടായ നടുക്കുന്ന അനുഭവത്തെക്കുറിച്ച്‌ എക്സില്‍ വിശദീകരിച്ചത്.പതിവുപോലെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. പെട്ടെന്നാണ് പുറകില്‍നിന്ന് ആരോ തൊടുന്നതുപോലെ തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു കുട്ടി കിടക്കുന്നതാണ് കണ്ടത്. കുട്ടി അപകടത്തിലാണോ? തട്ടിക്കൊണ്ടു പോവുകയാണോ? തുടങ്ങി പല ചോദ്യങ്ങള്‍ മനസിലൂടെ കടന്നു പോയി.

കുട്ടി എഴുന്നേറ്റ് അപ്പാ (കന്നഡയില്‍ അച്ഛനെ വിളിക്കുന്നത്) എന്നു വിളിച്ചപ്പോഴാണ് മനസിന് സമാധാനമായത്. ഓട്ടോ ഡ്രൈവറുടെ മകളാണെന്നും വാഹനത്തിന്റെ പിറകിലായി കുട്ടി വിശ്രമിക്കുകയായിരുന്നുവെന്നും പിന്നീടാണ് മനസിലായത്.

ജീവിതത്തിലെ ഭയാനകമായ 5 മിനിറ്റ്’ എന്നു പറഞ്ഞാണ് യുവതി തന്റെ അനുഭവം എക്സില്‍ വിവരിച്ചത്. നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഓട്ടോ യാത്രയില്‍ തങ്ങള്‍ക്കുണ്ടായ ചില അനുഭവങ്ങളും ചിലർ കമന്റ് ബോക്സില്‍ എഴുതിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം ; ഭര്‍ത്താവിന് 10 വര്‍ഷം തടവ് വിധിച്ച്‌ ഹൈക്കോടതി

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് ബോംബൈ ഹൈക്കോടതി .ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്നുള്ള ഹർജി പരിഗണിക്കെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്‌കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈകോടതി വിധി. ഉഭയബന്ധത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി . ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.മഹാരാഷ്ട്രയിലെ വാർധ സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്‌തെന്നാണ് കേസ്. വിവാഹം കഴിച്ചെങ്കിലും പെണ്‍കുട്ടി കടന്നുപോയ മോശം അനുഭവങ്ങള്‍ ഇല്ലാതാകുന്നില്ലെന്നും വാദത്തിനു വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു.2019 ലാണ് പരാതിക്കാരി പോലീസില്‍ പരാതി നല്‍കുന്നത്. നാല് വർഷം മുൻപ് പ്രതിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു.

പ്രതി ഇടയ്ക്ക് ജോലി സ്ഥലത്ത് പെണ്‍കുട്ടിയെ കൊണ്ടുപോവുകയും തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രതി നിർബന്ധിച്ച്‌ ശാരീരിക ബന്ധത്തില്‍ ഏർപ്പെടുകയും ഗർഭിണിയാക്കുകയും ചെയ്തു. പിന്നീട് വിവാഹം കഴിച്ചെങ്കിലും പെണ്‍കുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായി . ഇതേ തുടർന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍ക്കുകയായരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group