Home Featured നീലേശ്വരം കളിയാട്ടത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്

നീലേശ്വരം കളിയാട്ടത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്

by admin

നീലേശ്വരത്ത് കളിയാട്ടം ഉല്‍സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 154 പേര്‍ക്ക് പരിക്ക്. എട്ടു പേരുടെ നില ഗുരുതരമാണെനാണ് സൂചന. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികള്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിച്ചു.ഇന്ന് പുലര്‍ച്ചെ 12.30ഓടെ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് പടക്കപ്പുരക്ക് തീപിടിച്ചത്.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു.

ഇവര്‍ക്കെല്ലാം പൊള്ളലേറ്റു.പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു. ക്ഷേത്രഭാരവാഹികളെ ചോദ്യം ചെയ്യുന്നതായാണ് റിപോര്‍ട്ട്.

എയിംസിലെ റാങ്കുകാരൻ സ്ത്രീധനമായി ചോദിച്ചത് 50 കോടി !, ചര്‍ച്ചയായി യുവതിയുടെ കുറിപ്പ്

സ്ത്രീധന നിരോധന നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഒരു പോലെ കുറ്റക്കാരാണ്. നിയമം മൂലം നിരോധിച്ചിട്ടുള്ളതാണെങ്കിലും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇന്നും നിർബാധം തുടരുകയാണ്.ഇപ്പോഴിതാ ഹൈദരാബാദ് സ്വദേശിയായ എയിംസില്‍ ജോലിചെയ്യുന്ന ഒരു ഡോക്ടർ സ്ത്രീധനം ആവശ്യപ്പെട്ടതിനേക്കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്. അമ്ബത് കോടിയോളം രൂപ ഇയാള്‍ സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്നാണ് പോസ്റ്റിലുള്ളത്.

യുവതിയുടെ സുഹൃത്ത് സാമൂഹികമാധ്യമമായ എക്സില്‍ പോസ്റ്റിട്ടതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.എയിംസിലെ ഒന്നാം റാങ്കുകാരനായ യൂറോളജിസ്റ്റ് തന്റെ സുഹൃത്തിനോട് 50 കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് യുവതി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. അനസ്തീഷ്യയില്‍ എം.ഡിക്ക് പഠിക്കുന്ന യുവതിയോടാണ് സ്ത്രീധനം ചോദിച്ചത്.

സ്വന്തം കാലില്‍ നില്‍ക്കാൻ ത്രാണിയില്ലെങ്കില്‍ പിന്നെ വിദ്യാഭ്യാസവും റാങ്കും മെറിറ്റും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും യുവതി എക്സില്‍ കുറിച്ചു.വിവാഹം കഴിക്കാൻ സ്ത്രീധനം നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കള്‍ തങ്ങളുടെ റിട്ടയർമെന്റ് സമ്ബാദ്യം ഇതിനായി ഉപയോഗിക്കാൻ ഒരുങ്ങുകയാണെന്നും കുറിപ്പിലുണ്ട്. പോസ്റ്റിന് താഴെ ശക്തമായി വിമർശനമറിയിച്ച്‌ നിരവധിപേർ അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പെണ്‍കുട്ടിയും അവരുടെ മാതാപിതാക്കളും ഇതിനെതിരേ പ്രതികരിക്കണമെന്നാണ് ഒട്ടുമിക്കയാളുകളും പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group