Home തിരഞ്ഞെടുത്ത വാർത്തകൾ കുറച്ചൊന്നുമല്ല ചായപ്രേമം; രാജ്യത്ത് ഏറ്റവും കൂടുതല്‍ ചായപ്രേമികള്‍ ബെംഗളൂരുവില്‍, മലയാളികളും പിന്നിലല്ല

കുറച്ചൊന്നുമല്ല ചായപ്രേമം; രാജ്യത്ത് ഏറ്റവും കൂടുതല്‍ ചായപ്രേമികള്‍ ബെംഗളൂരുവില്‍, മലയാളികളും പിന്നിലല്ല

by ടാർസ്യുസ്

ഡല്‍ഹി: ഇന്ത്യയിലെ ചായപ്രേമികളില്‍ വലിയ മാറ്റമുണ്ടാകുന്നതായി പുതിയ പഠനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചായ ഓർഡർ ചെയ്യുന്ന നഗരം ബെംഗളൂരുവാണെന്ന് പഠനം.എന്നാല്‍, ചായ വിപണിയില്‍ അതിവേഗ വളർച്ച രേഖപ്പെടുത്തുന്നത് കൊച്ചി, തിരുവനന്തപുരം, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു. 130-ലധികം നഗരങ്ങളിലെ ചായ ഓർഡറുകളെക്കുറിച്ചുള്ള ഇൻസ്റ്റാമാർട്ടിന്റെ പുതിയ പഠനമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.130ലധികം നഗരങ്ങളിലെ ചായ ഓർഡറുകള്‍ വിശകലനം ചെയ്തപ്പോള്‍, ഏറ്റവും വലിയ ചായ പ്രേമികളുടെ നഗരമായി ബെംഗളൂരു മുന്നിലെത്തി. പിന്നാലെ മുംബൈയും ഹൈദരാബാദും സ്ഥാനമുറപ്പിച്ചു. ചായ ഓർഡറുകളില്‍ വർഷംതോറും 64 ശതമാനം വളർച്ച രേഖപ്പെടുത്തി ഭുവനേശ്വർ രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ചായ വിപണിയായി മാറി.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളും വേഗത്തില്‍ വളരുന്ന വിപണികളുടെ പട്ടികയില്‍ ഇടം നേടി.രുചിയുടെ കാര്യത്തില്‍ ഇന്ത്യക്കാർ ഇപ്പോഴും പരമ്പരാഗത ചായകളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇഞ്ചിച്ചായ രാജ്യത്തെ ഏറ്റവും ജനപ്രിയ ചായയായി തുടരുന്നു. ബ്ലാക്ക് ടീ, ഏലക്ക ചായ, ഗ്രീൻ ടീ, മസാല ചായ എന്നിവയും മുൻനിരയിലുണ്ട്. എന്നാല്‍ പുതുതലമുറയുടെ ഇഷ്ടങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. റെഡി-ടു-ഡ്രിങ്ക് ടീ വിഭാഗം 109 ശതമാനം വളർച്ച നേടി. പീച്ച്‌ ടീയുടെ ആവശ്യകത 62 മടങ്ങ് ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. തുളസി ടീ, ബ്ലൂ പീ ടീ, ഗ്രീൻ ടീ, കൊംബുച എന്നിവയ്ക്കും ആവശ്യക്കാർ വർധിക്കുകയാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group