Home Featured എയര്‍പോര്‍ട്ട് സ്കാം; ബംഗളൂരുവിൽ യുവതിക്ക് 87,000 നഷ്ടമായി

എയര്‍പോര്‍ട്ട് സ്കാം; ബംഗളൂരുവിൽ യുവതിക്ക് 87,000 നഷ്ടമായി

by admin

ബംഗളൂരു> വിമാനയാത്രയ്ക്ക് മുമ്ബ് വിശ്രമമുറി ഉപയോഗിക്കാനുള്ള ശ്രമത്തിനിടെ യുവതിക്ക് 87,000 രൂപ നഷ്ടമായി.ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. വിശ്രമിക്കുന്നതിനായി ലോഞ്ച് പാസ് എന്ന ആപ്പ് വഴി വിശ്രമമുറി ബുക്ക് ചെയ്യുന്നതിനിടെയാണ് യുവതിക്ക് തുക നഷ്ടമായത്.യുവതിയുടെ കൈയ്യില്‍ ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് പണമിടപാട് നടത്തുന്നതിനായി ക്രെഡിറ്റ് കാർഡിന്റെ ഫോട്ടോ ഉപയോഗിക്കുകയായിരുന്നു. സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ഫേഷ്യല്‍ സ്കാൻ പൂർത്തിയാക്കാനും ലോഞ്ച് ജീവനക്കാർ അവരോട് ആവശ്യപ്പെട്ടു. സ്ക്രീൻ ഷെയറിങ് നടത്താനും ആവശ്യപ്പെട്ടിരുന്നു

ലോഞ്ച് പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തെങ്കിലും ഇവർ മുറി ഉപയോഗിച്ചിരുന്നില്ല. പകരം സ്റ്റാർബക്സില്‍ നിന്നും കോഫി കുടിച്ചു. യാത്ര കഴിഞ്ഞതിന് ശേഷം ഫോണിലേക്ക് കോളുകള്‍ വരുന്നില്ലെന്ന് കണ്ട യുവതി അപരിചിതർക്കാണ് കോളുകള്‍ പോകുന്നതെന്ന് മനസിലാക്കി. വിളിക്കുമ്ബോള്‍ മറ്റൊരാളാണ് ഫോണെടുക്കുന്നതെന്ന് ഇവരുമായി അടുത്ത ബന്ധമുള്ളവർ പറയുകയായിരുന്നു. പിന്നീടാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 87000 രൂപയോളം ഉപയോഗിച്ചതായുള്ള സ്റ്റേറ്റ്മെന്റ് ലഭിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group