Home Featured ബെംഗളൂരു: കനത്ത മഴ നഗരത്തിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴ നഗരത്തിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും ഇന്ന് അവധി

by admin

ബെംഗളൂരു: ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ബെംഗളൂരു നഗരത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്തു. അതിനാൽ നഗരത്തിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും ഇന്ന് (ഓഗസ്റ്റ് 21, തിങ്കൾ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.

ആർക്കൊക്കെയാണ് അവധി ബാധകം ? അങ്കണവാടി, എൽകെജി, യുകെജി, സർക്കാർ, സ്വകാര്യ പ്രൈമറി, ഹൈസ്കൂൾ, എയ്‌ഡഡ്, അൺ എയ്‌ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ നഗരത്തിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ച് ബെംഗളൂരു സിറ്റി കളക്ടർ ജഗദീഷ് ഉത്തരവിറക്കി. കനത്ത മഴയ്ക്‌കുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ തീരുമാനം.

ചികിത്സയില്‍ കഴിയവേ, ആരോഗ്യ നില ഗുരുതരമായി: കന്നഡ സൂപ്പര്‍താരം നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു…

നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെയാണ് ഒക്ടോബർ 20 ഞായറാഴ്ച മരണം സംഭവിച്ചത്. ബെംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ രാവിലെ ഏഴ് മണിയോടെയാണ് സരോജ വിടവാങ്ങിയത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് അവർ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം.

കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ സരോജ സഞ്ജീവിന്‍റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച്‌ കിച്ച സുധീപിനെയും കുടുംബത്തിനെയും ആശ്വസിപ്പിച്ച്‌ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കിച്ച സുദീപിന്‍റെ അടുത്ത പടം മാക്സിന്‍റെ സംവിധായകനും, പ്രമുഖ രാഷ്ട്രീയ നേതാക്കളും മറ്റും ആദരാഞ്ജലി അര്‍പ്പിച്ച്‌ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ സരോജയുമായി സുദീപിന് നല്ല അടുപ്പമായിരുന്നു.

മാതൃദിനത്തിലും അമ്മയുടെ ജന്മദിനത്തിലും അമ്മയ്ക്ക് ആശംസകള്‍ നേർന്ന് വർഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ കിച്ച സുധീപ് അമ്മയ്ക്കൊപ്പം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമ രംഗത്തെ പല പ്രമുഖരും സുധീപിന്‍റെ അമ്മയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group