Home Featured സിബിഐയ്ക്ക് കനത്ത തിരിച്ചടി; അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ശിവകുമാറിനെതിരെ അന്വേഷണം തുടരാൻ അനുമതി നിഷേധിച്ച് കോടതി

സിബിഐയ്ക്ക് കനത്ത തിരിച്ചടി; അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ശിവകുമാറിനെതിരെ അന്വേഷണം തുടരാൻ അനുമതി നിഷേധിച്ച് കോടതി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം.ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ അന്വേഷണം തുടരാൻ സിബിഐയ്ക്ക് കർണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കോടതി തള്ളി.നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്.

കോണ്‍ഗ്രസ് സർക്കാർ അധികാരത്തില്‍ വന്നപ്പോള്‍ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‍നാലും ഹൈക്കോടതിയെ സമീപിച്ചത്. ഹർജികള്‍ ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്. സിബിഐയും സംസ്ഥാന സർക്കാരും ഉള്‍പ്പെട്ട കേസായതിനാല്‍ ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശിച്ചു.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പദ്ധതിക്കാവശ്യമായ മുഴുവൻ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തു; 1710 ഏക്കര്‍ ഭൂമിക്കായി ചെലവഴിച്ചത് 1790 കോടി രൂപ

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചു.സാമ്ബത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് ഉപസമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം റെക്കോഡ് വേഗതയില്‍ ഏറ്റെടുത്തിരുന്നു. 1790 കോടി രൂപയുടെ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം ലഭിച്ചതെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വ്യവസായമന്ത്രി പി.രാജീവ് ഇക്കഴിഞ്ഞ ജൂണ്‍ 28 ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനേയും സന്ദർശിച്ച്‌ പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.കൊച്ചി – ബാംഗ്‌ളൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവില്‍ വരിക. പുതുശേരി സെൻട്രലില്‍1137 ഏക്കറും പുതുശേരി വെസ്റ്റില്‍ 240 ഏക്കറും കണ്ണമ്ബ്ര യില്‍ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു.

കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും 2022 ല്‍ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. 2022 ഡിസംബർ 14 ന് നാഷണല്‍ ഇന്റസ്ട്രിയല്‍ കോറിഡോർ ഡെവലപ്‌മെന്റ് ആന്റ് ഇമ്ബ്‌ലിമെന്റേഷൻ ട്രസ്റ്റ് ബോർഡ് പദ്ധതിക്ക് അംഗീകാരം നല്‍കി. 2024 ഫെബ്രുവരി 15 ന് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തില്‍ നിന്ന് പാരിസ്ഥിതികാനുമതിയും ലഭിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയല്‍ കോറിഡോർ ഡവലപ്‌മെന്റ് കോർപ്പറേഷൻ എന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്‌ട് നടപ്പാക്കുന്നത്.മാസ്റ്റർ പ്‌ളാനും ഡി.പി. ആറും പൂർത്തിയായതിനാല്‍ ഉടൻ തന്നെ ടെണ്ടർ നടപടികള്‍ ആരംഭിക്കാനാകും. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിക്ക് സംസ്ഥാനം അനുമതി കാക്കുകയാണ്.ഭക്ഷ്യ സംസ്‌കരണം, ഫാർമസ്യൂട്ടിക്കല്‍സ്, പ്രതിരോധം, എയ്‌റോസ്‌പേസ് തുടങ്ങിയ മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ പാലക്കാട് ഉയർന്നു വരും.

ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച്‌ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നല്‍കുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്ബോള്‍ 55000 പേർക്കെങ്കിലും നേരിട്ട് തൊഴില്‍ ലഭിക്കുകയും ചെയ്യും.

ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്‌ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത് എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group