Home Featured പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ദില്ലി ഹൈക്കോടതിയിൽ

പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ദില്ലി ഹൈക്കോടതിയിൽ

by admin

​ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാട്സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ നയങ്ങള്‍ നടപ്പിലാക്കാനുള്ള അവസാന ദിവസമായ മേയ് 25ന് തന്നെയാണ് വാട്സാപ്പ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2017ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി – യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സന്ദേശങ്ങള്‍ ട്രേസ് ചെയ്യുന്നത് ഭരണഘടാനവിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവും ആണെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വാട്സാപ്പിന്റെ ഹര്‍ജി.

*കൊവിഡ് പരിശോധന ഫലം വൈകി; 40 ലാബുകള്‍ക്ക് പിഴ ചുമഴ്ത്തി കര്‍ണാടക സര്‍ക്കാര്‍; പരിശോധന ഫലം ഐസിഎംആര്‍ വെബ്‌സൈറ്റില്‍ നല്‍കാത്ത ലാബുകള്‍ പൂട്ടിച്ചു*

ഓരോ സന്ദേശവും ട്രേസ് ചെയ്യുന്നത് മെസേജ് അയക്കുന്ന ഓരോ ആളുടെയും വിരലടയാളം ശേഖരിച്ച്‌ വയ്ക്കുന്നത് പോലെയാണെന്നാണ് വാട്സാപ്പ് വാദം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ അടക്കം ഇതിനായി ഒഴിവാക്കണ്ടി വരുമെന്നും ഇത് ഗുരുതര സ്വകാര്യതാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് കമ്ബനി ചൂണ്ടിക്കാട്ടുന്നു.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group