Home Featured ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിക്ക് രൂപം നൽകാൻ കർണാടക സർക്കാർ.

ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിക്ക് രൂപം നൽകാൻ കർണാടക സർക്കാർ.

ബെംഗളൂരു : ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിക്ക് രൂപം നൽകാൻ കർണാടക സർക്കാർ. നിർദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേകസമിതിയുണ്ടാക്കും. കൊൽക്കത്തയിൽ വനിതാ ഡോക്റെ ബലാത്സംഗംചെയ്ത് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ നേതൃത്വത്തിൽനടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആശുപത്രികളുടെ പ്രതിനിധികളുമടങ്ങുന്നതാണ് സമിതി.

ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. ആശുപത്രികളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുക, ആക്രമണമുണ്ടാകുമ്പോൾ രക്ഷ ആവശ്യപ്പെടാൻ പാനിക് ബട്ടണുകൾ ഏർപ്പെടുത്തുക, പോലീസിന്റെ സഹകരണത്തോടെ സ്ഥിരമായി സുരക്ഷാ പരിശോധന നടത്തുക, ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളുടെ പേരിലെടുക്കുന്ന കേസുകളിൽ വേഗത്തിൽ തീർപ്പുകല്പിക്കുക തുടങ്ങിയ നിർദേശങ്ങൾ യോഗം ചർച്ചചെയ്‌തു. സമിതിയുടെ റിപ്പോർട്ട് പ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾക്കെതിരേ നടപടി ശക്തമാക്കാൻ സർക്കാർ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പുതിയ നിയമം കൊണ്ടുവന്നിരുന്നു. കർണാടക മെഡിക്കൽ രജിസ്ട്രേഷൻ ആൻഡ് സേർട്ടൻ അദർ ലോ (ഭേദഗതി) ബിൽ എന്നപേരിലായിരുന്നു ഇത്. നിയമസഭയും നിയമനിർമാണസഭയും പാസാക്കിയ ബിൽ നിയമമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആരോഗ്യപ്രവർത്തകർക്കുനേരേ അതിക്രമം നടത്തുന്നവർക്ക് മൂന്നുമുതൽ ഏഴുവർഷംവരെ ജയിൽശിക്ഷയും രണ്ടുലക്ഷം രൂപവരെ പിഴയും ഉറപ്പുനൽകുന്നതാണ് നിയമം.

വിമാന ടിക്കറ്റിന്റെ കൂടെ ഇൻഡിഗോ കമ്ബനി ക്യൂട്ട് ചാർജ് ഈടാക്കിയതായി യാത്രക്കാരന്റെ പരാതി

വിമാന ടിക്കറ്റിന്റെ കൂടെ ഇൻഡിഗോ കമ്ബനി ക്യൂട്ട് ചാർജ് ഈടാക്കിയതായി യാത്രക്കാരന്റെ പരാതി. ഇൻഡിഗോ എയർലൈനില്‍ യാത്ര ചെയ്ത അഭിഭാഷകൻ ടിക്കറ്റിന്റെ ചിത്രമടക്കം ട്വിറ്ററില്‍ പങ്കുവച്ചതോടെ എന്താണ് ക്യൂട്ട് ചാർജ് എന്നതിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ ചർച്ചകള്‍ നിറയുന്നത്.ശ്രയാൻഷ് സിങ്ങെന്ന എക്‌സ് ഉപഭോക്താവാണ് ഒരു പോസ്റ്റിലൂടെ ഇൻഡിഗോ 50 രൂപ ക്യൂട്ട് ഫീയായി ഈടാക്കിയെന്ന് ആരോപിച്ചത്.

യാത്രക്കാർ ക്യൂട്ടായതിനാണോ അതോ വിമാനം ക്യൂട്ടാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനാണോ ഈ ഫീസെന്നായിരുന്നു ടിക്കറ്റ് നിരക്കിന്റെ വിശദാശംങ്ങള്‍ പഹ്കുവച്ച്‌ അഭിഭാഷകൻ പറഞ്ത്.ക്യൂട്ട് ചാർജിന് പുറമെ വിമാനക്കമ്ബനി വാങ്ങുന്ന യൂസർ ഡെവലപ്പ്‌മെന്റ് ഫീയെയും ഏവിയേഷൻ സെക്യൂരിറ്റി ഫീസിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഇതൊക്കെ നിയമവിധേയമാണോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സംഭവം ചർച്ചയായതോടെ ക്യൂട്ട് ഫീയില്‍ വിശദീകരണവുമായി ഇൻഡിഗോ കമ്ബനി തന്നെ നേരിട്ട് രംഗത്തെത്തി.

ഈ ക്യൂട്ട് അല്ല തങ്ങളുദ്ദേിച്ചതെന്നും ഇത് കോമണ്‍ യൂസർ ടെർമിനല്‍ എക്യുപ്‌മെന്റ് ചാർജ്ജാണെന്നും കമ്ബനി വ്യക്തമാക്കി. വിമാനത്താവാളത്തിലെ മെറ്റല്‍ ഡിറ്റക്ടർ മെഷീനുകള്‍, എസ്‌കലേറ്ററുകള്‍ തുടങ്ങി യാത്രക്കാർ വിമാനത്താവളത്തില്‍ ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കുള്ള നിരക്കാണെന്നും,യൂസർ ഡെവലപ്‌മെന്റ് ഫീസ് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനിം ഏവിയേഷൻ സെക്യൂരിറ്റി ഫീ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ഇൻഡിഗോ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതാണെന്നും സെക്ടറിനനുസരിച്ച്‌ ഓരോ ഉപയോക്താവില്‍ നിന്നും രാജ്യത്തെ വിമാനത്താവള ഓപ്പറേറ്റർമാർക്കാണ് ഇത് ഈടാക്കുന്നതെന്നും വിമാനക്കമ്ബനി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group