ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ചുള്ള ഗജപായന ചടങ്ങിന് തുടക്കമായി. ദസറയ്ക്കായി ആനകളെ മൈസൂരു നഗരത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഗജപായനം. നാഗർഹോളയിലെ വീരനഹൊസഹള്ളിയിൽനിന്ന് ആദ്യ ബാച്ച് ദസറ ആനകളെ മൈസൂരുവിലേക്ക് യാത്രയാക്കി. വനംമന്ത്രി ഈശ്വർ ഖന്ദ്രെ, മൈസൂരുവിൻ്റെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കടേഷ്, ചാമരാജനഗർ എം.പി. സുനിൽ ബോസ്, ഹുൻസൂർ എം.എൽ.എ. ജി.ഡി. ഹരീഷ് ഗൗഡ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള ഒൻപത് ആനകളാണ് ആദ്യ ബാച്ചിലുള്ളത്. ആനകളുടെ മേൽ പുഷ്പവൃഷ്ടി നടത്തിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ആദ്യകാലങ്ങളിൽ ആനകളെ നടത്തിച്ചാണ് മൈസൂരുവിലെത്തിച്ചിരുന്നത്. ഇപ്പോൾ പ്രതീകാത്മകമായി അല്പദൂരം നടത്തിച്ചതിനു ശേഷം ട്രക്കുകളിലാണ് നഗരത്തിലെത്തിക്കുക. മൈസൂരുവിലെ ആരണ്യ ഭവനിലാകും ആനകളെ പാർപ്പിക്കുക. വെള്ളിയാഴ്‌ച ആനകൾക്ക് കൊട്ടാരത്തിൽ പരമ്പരാഗത രീതിയിലുള്ള വരവേൽപ്പ് നൽകും. തുടർന്ന് ജംബോ സവാരിക്കുള്ള പരിശീലനം ആരംഭിക്കും. ഒക്ടോബറിലാണ് ദസറ ആഘോഷം.
വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ സ്വകാര്യ ഭാഗങ്ങളില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി
. മഹാരാഷ്ട്ര താനെ ഭിവാൻഡിയിലാണ് 31-കാരനായ കാമുകനെ 26-കാരി ആക്രമിച്ചത്.പരിക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയില്‍ ചികിത്സതേടി. ഓഗസ്റ്റ് 16-ന് ഭിവാൻഡി പദ്മ നഗറിലെ യുവതിയുടെ വീട്ടില്‍വെച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയും യുവാവും അടുപ്പത്തിലായിരുന്നു. എന്നാല്‍, കാമുകിയെ വിവാഹം കഴിക്കാൻ യുവാവ് തയ്യാറായില്ല. ഇതിന്റെ പകയിലാണ് വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് യുവതി ആക്രമണം നടത്തിയത്.
യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ കറിക്കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് റിപ്പോർട്ട്. കുത്തേറ്റ യുവാവ് യുവതിയുടെ വീട്ടില്‍നിന്ന് ഇറങ്ങിയോടുകയും പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ കാമുകിക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല