ചെന്നൈ: കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. ശാസ്ത്രം അതിന്‍്റെ വഴിക്ക് കോവിഡെതിരായ പോരാട്ടം തുടരുമ്ബോള്‍, വിശ്വാസികള്‍ വിചിത്രമായ പല രീതിയിലൂടെയാണ് കോവിഡിനെതിരെ പോരാടുന്നത്.
മനുഷ്യരെ കോവിഡില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരു പ്രതിഷ്ഠ തന്നെ നടത്തിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ക്ഷേത്രം. കൊറോണ ദേവിയെയാണ് കോയമ്ബത്തൂരിലെ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരികുന്നത്. കോയമ്ബത്തൂരിലെ കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഈ പ്രതിഷ്ഠയുള്ളത്.

ബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്ബ്രദായമാണെന്ന് ക്ഷേത്രത്തിന്‍്റെ ചുമതലയുള്ള ശിവലിംഗേശ്വരന്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ കോയമ്ബത്തൂരിലെ പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. മുന്‍കാലങ്ങളില്‍ പ്ലേഗ്, കോളറ പൊട്ടിപ്പുറപ്പെട്ട സമയത്ത് ഈ ദേവി ജനങ്ങളെ സംരക്ഷിച്ചുവെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്.
ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഈ ക്ഷേത്രത്തിലെ കൊറോണ ദേവിയുടെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. 48 ദിവസത്തേക്ക് ഇവിടെ പ്രത്യേക പൂജകള്‍ നടത്തുന്നുണ്ട്. മഹാ യാഗം നടക്കുന്ന സമയത്ത് ആളുകള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുവാദമില്ല.
മാരകമായ വൈറസ് പടരുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ ലോക്ഡൗണ്‍ ശക്തമാക്കി. പുതിയ ലോക്ക്ഡ ഡൗണ്‍ മാനദണ്ഡമനുസരിച്ച്, പലചരക്ക്, പച്ചക്കറി, മാംസം, മത്സ്യം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 2,67,334 പുതിയ കൊറോണ വൈറസ് കേസുകളാണ് രേഖപ്പെടുത്തിയത്, ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 32,26,719 ആയി.
