Home Featured എ.ടി.എമ്മില്‍ നിറക്കാൻ കൊണ്ടുപോയ 21 ലക്ഷവുമായി ലോജിസ്റ്റിക്സ് കമ്ബനി ജീവനക്കാരൻ മുങ്ങി

എ.ടി.എമ്മില്‍ നിറക്കാൻ കൊണ്ടുപോയ 21 ലക്ഷവുമായി ലോജിസ്റ്റിക്സ് കമ്ബനി ജീവനക്കാരൻ മുങ്ങി

by admin

ബംഗളൂരു: എ.ടി.എമ്മില്‍ നിറക്കാൻ കൊണ്ടുപോയ 21 ലക്ഷവുമായി ജീവനക്കാരൻ മുങ്ങി. രണ്ട് എ.ടി.എമ്മുകളില്‍ പണം കുറവുള്ള കാര്യം കമ്ബനിയുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടർന്നാണ് തട്ടിപ്പ് മനസ്സിലായത്.

വിജയ് കുമാർ എന്ന ജീവനക്കാരനാണ് പണം മോഷ്ടിച്ചതെന്നാണ് സി.എം.എസ് ഇൻഫോസിസ്റ്റം എന്ന ലോജിസ്റ്റിക്സ് കമ്ബനി ബംഗളൂരു പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കുമാറിനെ മേയ് 3 മുതല്‍ കാണാനില്ല. വിജയ് കുമാറിനെയും മറ്റൊരു ജീവനക്കാരനെയുമാണ് എ.ടി.എമ്മില്‍ പണം നിറക്കാനുള്ള ജോലിയേല്‍പിച്ചിരുന്നത്.

മേയ് ഒന്നിന് ജോലിക്കിറങ്ങിയ ഇവർ കമ്മനഹള്ളിയിലെ എ.ടി.എമ്മിലെ സാങ്കേതിക തകരാർ കാരണം അവിടെ നിറക്കാനുള്ള പണം തിരികെ കൊണ്ടുവന്നു. പിന്നീട് വിജയ് കുമാർ തനിയെ എ.ടി.എമ്മിലേക്ക് പണം നിറക്കാനിറങ്ങി. പിറ്റേദിവസം മറ്റൊരു ജീവനക്കാരൻ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ട് എ.ടി.എമ്മുകളിലായി 21 ലക്ഷം രൂപയുടെ കുറവ് മനസ്സിലായത്. ബാനസവാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group