Home Featured ബെംഗളൂരുവില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി, അഗ്രഹാര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരുവില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി, അഗ്രഹാര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

by admin

ബെംഗളൂരു: ബെംഗളൂരു ജാലഹള്ളിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍.

വ്യാഴാഴ്ച രാത്രിയാണ് ഗംഗാദേവിയെ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഗംഗാദേവിയെ കുട്ടികളു‌ടെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തത്. അപ്പോള്‍ തന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചെങ്കിലും പൊലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു.

ഗംഗാദേവി തൻ്റെ രണ്ട് കുട്ടികളോടൊപ്പം ജാലഹള്ളിയിലാണ് താമസിച്ചിരുന്നത്. ലൈംഗികാതിക്രമക്കേസില്‍ ജയിലില്‍ കഴിയുകയാണ് ഇവരുടെ ഭർത്താവ്. ഇരുവരും ആന്ധ്ര സ്വദേശികളാണ്. മുമ്ബ് ഒരു സ്വകാര്യ കമ്ബനിയുടെ മാർക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഗംഗാദേവി 10 വർഷം മുമ്ബാണ് വിവാഹിതയാകുന്നത്. കുടുംബ കലഹമായിരിക്കാം കൊലപാതകത്തിനും ആത്നഹത്യക്കും കാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഗംഗാദേവിയുടെ മൃതദേഹം അന്തിമ ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.യായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. വ്യാഴാഴ്ച രാത്രിയാണ് ഗംഗാദേവിയെ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഗംഗാദേവിയെ കുട്ടികളു‌ടെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്തത്. അപ്പോള്‍ തന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചെങ്കിലും പൊലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു.

ഗംഗാദേവി തൻ്റെ രണ്ട് കുട്ടികളോടൊപ്പം ജാലഹള്ളിയിലാണ് താമസിച്ചിരുന്നത്. ലൈംഗികാതിക്രമക്കേസില്‍ ജയിലില്‍ കഴിയുകയാണ് ഇവരുടെ ഭർത്താവ്. ഇരുവരും ആന്ധ്ര സ്വദേശികളാണ്. മുമ്ബ് ഒരു സ്വകാര്യ കമ്ബനിയുടെ മാർക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്ന ഗംഗാദേവി 10 വർഷം മുമ്ബാണ് വിവാഹിതയാകുന്നത്. കുടുംബ കലഹമായിരിക്കാം കൊലപാതകത്തിനും ആത്നഹത്യക്കും കാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഗംഗാദേവിയുടെ മൃതദേഹം അന്തിമ ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group