ബംഗളൂരു: ഫിനിക്സ് മാളിനടുത്തുള്ള ജി.കെ.വി.കെ ഡബ്ള്‍ റോഡ്-ബ്യാട്ടരായനപുര ജങ്ഷൻ സർവിസ് റോഡിലൂടെ ഇനി ഇരു ദിശകളിലേക്കും സഞ്ചരിക്കാം. ട്രാഫിക് പൊലീസ് ജനുവരിയില്‍ റോഡ് താല്‍ക്കാലികമായി വണ്‍വേ ആക്കിയിരുന്നെങ്കിലും തീരുമാനം പുനഃപരിശോധിക്കുകയും ഇരു ദിശകളിലേക്കും ഗതാഗതം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഗതാഗതം സുഗമമാക്കുന്നതിനായി ടൂ വേ റോഡായി ഉപയോഗിക്കാമെന്ന അറിയിപ്പ് മാത്രമാണെന്നും ഇതിന് ഹെബ്ബാള്‍ ഫ്ലൈ ഓവറില്‍ നടപ്പില്‍ വരുത്തിയ ഗതാഗത പരിഷ്കരണവുമായി ബന്ധമില്ലെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.