Home covid19 ബിജെപി എം പി തേജസ്വി സൂര്യ കോവിഡ് കിടക്ക വിവാദം വർഗീയ വത്കരിച്ചു ; എം പി യെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി കെ ശിവ കുമാർ

ബിജെപി എം പി തേജസ്വി സൂര്യ കോവിഡ് കിടക്ക വിവാദം വർഗീയ വത്കരിച്ചു ; എം പി യെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി കെ ശിവ കുമാർ

by admin

ബംഗളുരു : കോവിഡ് കിടക്ക വിവാദം പുറത്തുവിട്ടതിനു പിന്നാലെ ബംഗളുരു അർബൻ എം പി തേജസ്‌വി സൂര്യയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ പൊട്ടിത്തെറിച്ചു കൊണ്ട് കർണാടക പ്രദേശ് കൊണ്ഗ്രെസ്സ് കമ്മറ്റി പ്രസിഡന്റ് ഡി കെ ശിവ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു

“തേജസ്വിയും കൂട്ടരും ആദ്യം പുറത്തു പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സന്തോഷമായിരുന്നു പക്ഷെ
പിന്നീട് 17 പേരുടെ ലിസ്റ്റ് വായിച്ചപ്പോൾ അദ്ദേഹത്തിന് നിയമപരമായ ഒരു വിവരവുമില്ലെന്നു ബോധ്യമായി , മുമ്പൊരിക്കൽ ടയർ പഞ്ചർ കടകൾ നടത്തുന്നതിനും അത്തരം ജോലി ചെയ്യുന്നതിലും അയാൾ മുസ്ലിം സമൂഹത്തെ പരിഹസിച്ചിരുന്നു.തീവ്രവാദികളുടെ ഒളിത്താവളം എന്നാണ് അദ്ദേഹം ബെംഗളൂരുവിനെ വിശേഷിപ്പിച്ചത്.അത്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകണം. അല്ലാത്തപക്ഷം മുസ്ലീങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കട്ടെ. ഞങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി ഞങ്ങൾ പോരാടും” അദ്ദേഹം പറഞ്ഞു

ബംഗളൂരുവില് ബിജെപി യുവമോര്ച്ച പ്രസിഡന്റ് കൂടിയായ തേജസ്വി സൂര്യയുടെ നിര്ബന്ധപ്രകാരം കോവിഡ് വാര്ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില് നിന്നും പുറത്താക്കുകയും ചെയ്തിരുന്നു .മുസ്ലിം ജീവനക്കാര്ക്ക് നേരെ തേജസ്വി നടത്തുന്ന വര്ഗീയ പരാമര്ശങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് മുസ്ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില് ചോദിക്കുന്നുണ്ട്.

ജിഹാദികള്ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ; കോവിഡ്‌ വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ പുറത്താക്കി ബംഗളുരു ബിജെപി എം.പി തേജസ്വി സൂര്യ

ബിജെപി എംഎല്‌എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര് എന്നിവര്ക്കൊപ്പമാണ് ബംഗളൂരു സൗത്ത് എം.പികൂടിയായ തേജസ്വി സൂര്യ കോവിഡ് വാര് റൂമിലേക്ക് കയറിച്ചെന്നത്.‘ഏത് ഏജന്സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ‘ജിഹാദികള്ക്ക്’ ജോലി നല്കാന് ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാള് പറയുന്നുണ്ട്. കോവിഡ് വാര് റൂമിലെ ‘തീവ്രവാദികള്’ എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള് ബിജെപി പ്രവര്ത്തകര് സോഷ്യല് മീഡിയയില് പ്രചരിപ്പിക്കുന്നുണ്ട്.

ആശുപത്രിയില്‍ കിടക്ക കിട്ടാത്തതില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധം, പിന്നാലെ കൊവിഡ് രോഗിക്ക് മരണം

കോവിഡ് വാര്‍ഡില് മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില് 17 പേരാണ് മുസ്ലിങ്ങള് ഉള്ളത്. എന്നാല് ഇവര്ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള് ഉന്നയിക്കുകയായിരുന്നു. കോവിഡ് വാര്‍ഡില് ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇയാള് പറയുന്നത്. എന്നാല് ഇതിന് തെളിവുകള് ഒന്നും തന്നെ ഇല്ല.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി GPR Safe Storage Contact: +91 80954 70818 www.gharperaho.in

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group