ബെംഗളൂരു: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തുംകൂറിലെ ഗുബ്ബി താലൂക്കിലെ ദൊഡ്‌ഗുനിക്ക് സമീപം ഷിമോഗ- ബെംഗളൂരു ദേശീയ പാത 206 (ഹൈവേ റോഡ്) അടുത്താണ് സംഭവം.
25 കാരിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ കത്തിച്ചതാണെന്നാണ് സംശയം. പാതി കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവതിയുടെ മുഖം പൂർണമായും പൊള്ളലേറ്റതിനാൽ തിരിച്ചറിയാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. നിലവിൽ ചേലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.