Home Featured എട്ടു വയസ്സുകാരി മാത്രം രക്ഷപ്പെട്ടു; ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍നിന്ന് താഴേക്ക് വീണ് 45 പേര്‍ മരിച്ചു

എട്ടു വയസ്സുകാരി മാത്രം രക്ഷപ്പെട്ടു; ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍നിന്ന് താഴേക്ക് വീണ് 45 പേര്‍ മരിച്ചു

by admin

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍നിന്നും താഴേക്ക് വീണ് 45 പേർ മരിച്ചു. എട്ടു വയസ്സുള്ള പെണ്‍കുട്ടി മാത്രം അപകടത്തെ അതിജീവിച്ചു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

വടക്കുകിഴക്കൻ ലിംപോപോ പ്രവിശ്യയിലാണ് അപകടമുണ്ടായത്. ജോഹന്നാസ്ബർഗില്‍നിന്നും 300 കിലോമീറ്റർ ദൂരെ മൊകോപനെയ്ക്കും മാർക്കനും ഇടയിലുള്ള മ്മാമത്‌ലകാല പർവത പാതയിലെ പാലത്തിലാണ് അപകടം. പാലത്തിന്‍റെ കൈവരിയിലിടിച്ച്‌ തീപിടിച്ച ബസ്സ് 165 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

ബോട്സ്വാനയുടെ തലസ്ഥാനമായ ഗബോറോണില്‍ നിന്ന് മോറിയ പട്ടണത്തിലെ ഈസ്റ്റർ സർവീസിന് പോയ തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ സർക്കാർ സഹായിക്കുമെന്നും അപകടത്തിന്‍റെ കാരണത്തെക്കുറിച്ച്‌ പൂർണ്ണമായ അന്വേഷണം നടത്തുമെന്നും ദക്ഷിണാഫ്രിക്കൻ ഗതാഗത മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group