Home covid19 ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ്​ പോസിറ്റീവ് ​; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്

ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ്​ പോസിറ്റീവ് ​; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്

by admin

ബംഗളൂരു: സംസ്ഥാനത്ത് പരിശോധനക്കു ​വിധേയരായ ഓരോ രണ്ടിലൊരാളും കോവിഡ്​ പോസിറ്റീവാകുന്നതില്‍ ആശങ്ക .തിങ്കളാഴ്ചയാണ്​ കര്‍ണാടകയുടെ തലസ്​ഥാനത്ത് പരിശോധനക്കെത്തിയവരില്‍ 55 ശതമാനവും പോസിറ്റീവായത്​. രാജ്യത്ത്​ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ്​ ​പോസിറ്റീവിറ്റി നിരക്കുകളിലൊന്നാണിത്​. ഒരു ദിവസം കഴിഞ്ഞ്​ തിങ്കളാഴ്ചത്തെ കണക്കുകളില്‍ ഇത്​ കുറഞ്ഞ്​ 33 ശതമാനമായിട്ടുണ്ട്​.

അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്ബന്ധമാവുന്നത്‌ രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

അതെ സമയം ചൊവ്വാഴ്ച മാത്രം നഗരത്തില്‍ പുതുതായി 20,870 കോവിഡ്​ ബാധിതരാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 132 മരണവും സ്ഥിരീകരിച്ചു . ദക്ഷിണേന്ത്യന്‍ സംസ്​ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള കര്‍ണാടകയില്‍ 44,632 ആണ്​ ചൊവ്വാഴ്ച പ്രതിദിന കണക്ക്​. മരണം 292ഉം. നഗരത്തില്‍ പ്രതിദിന പരിശോധന ഒരു ലക്ഷത്തില്‍നിന്ന്​ 40,000/60000 ​ആയി കുറച്ചിരുന്നു. എന്നിട്ടും രോഗികളുടെ എണ്ണം കൂടിയതാണ്​ ഉത്കണ്ഠ ഉളവാക്കുന്നത് .

“കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

അതിനിടെ, ഓക്​സിജന്‍ ക്ഷാമത്തെ തുടര്‍ന്ന്​ ചെറുകിട ആശുപത്രികളില്‍ രണ്ട്​ മരണം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു. വലിയ ആശുപത്രികളില്‍ കോവിഡ്​ ബാധിതര്‍ക്ക്​ കിടക്ക ​ ഒഴിവില്ലാത്ത പ്രതിസന്ധിയുമുണ്ട്​.

കർഫ്യു ഫലം ചെയ്തില്ല ; കര്ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർട്ട്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group