ബംഗളൂരു: തുമകുരു പാവ്ഗഡയിലെ ഗവ. പ്രീ-മെട്രിക്കുലേഷൻ ഹോസ്റ്റലില്‍ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഹോസ്റ്റല്‍ മുറിയില്‍ അപകടം തീപിടിത്തമുണ്ടായപ്പോള്‍ 15 വിദ്യാർഥികളുണ്ടായിരുന്നെങ്കിലും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. അതേസമയം, വിദ്യാർഥികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും മറ്റു രേഖകളും കിടക്കയും മറ്റു ഫർണിച്ചറുകളടക്കം കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാസേനയാണ് തീ കെടുത്തിയത്. പൊലീസ് കേസെടുത്തു.