Home Featured ബെം​ഗളൂരുവിൽ ചെറിയ തുകയ്ക്ക് വിശപ്പടക്കാം, ഓരോ വാർഡിലും ഇന്ദിര കാൻ്റീനുമായി ബിബിഎംപി

ബെം​ഗളൂരുവിൽ ചെറിയ തുകയ്ക്ക് വിശപ്പടക്കാം, ഓരോ വാർഡിലും ഇന്ദിര കാൻ്റീനുമായി ബിബിഎംപി

ബെംഗളൂരു: കർണാടക സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ഇന്ദിര കാൻ്റീനിനായി 70 കോടി രൂപ വകയിരുത്തി ബ്രഹത് ബെംഗളുരു മഹാനഗര പാലികെ (ബിബിഎംപി). ബിബിഎംപിയുടെ പരിധിയിലുള്ള ഇന്ദിര കാൻ്റീനുകൾ പുനരുജ്ജീവിപ്പിക്കാനും പുതിയ കാൻ്റീനുകൾ തുറക്കാനുമാണ് തുക വകയിരുത്തിയത്. വ്യാഴാഴ്ച അവതരിപ്പിച്ച 2024 – 25 സാമ്പത്തിക വർഷത്തിലെ ബജറ്റിലാണ് ബിബിഎംപിയുടെ പ്രഖ്യാപനം.ബിബിഎംപിക്ക് കീഴിലെ ഓരോ വാർഡിലും ഒരു ഇന്ദിര കാൻ്റീൻ തുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത് യാഥാർഥ്യമാക്കാൻ 50 പുതിയ ഇന്ദിരാ കാൻ്റീനുകളും മൊബൈൽ കാൻ്റീനുകകളുമാകും ആരംഭിക്കുക.

നേരത്തെ, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ദിര കാന്റീൻ തുറക്കാൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ നടപടികളുമായി മുന്നോട്ടുപോകുകയാണ് ബിബിഎംപി.ഇന്ദിരാ കാന്റീനിന്റെ രണ്ട് ഔട്ട്ലറ്റ്ലെറ്റുകൾ വിമാനത്താവള പരിസരത്ത് ആരംഭിക്കാനാണ് ബിബിഎംപിയുടെ തീരുമാനം. പദ്ധതിക്കായി രണ്ടു ടെർമിനലുകൾക്ക് സമീപമായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ ക്യാബ് ഡ്രൈവേഴ്സ‌് അസോസിയേഷൻ അടക്കം ഇന്ദിര കാന്റീൻ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കാൻ്റീൻ ആരംഭിച്ചു കഴിഞ്ഞാൽ പ്രതിദിനം 2,000 ഉപഭോക്താക്കളെയാണ് ബിബിഎംപി പ്രതീക്ഷിക്കുന്നത്.അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപേ ഇന്ദിര കാൻ്റീനുകളിൽ കൂടുതൽ വിഭവങ്ങൾ എത്താനും സാധ്യതയുണ്ട്.

നിലവിൽ മൂന്നു നേരത്തെ ഭക്ഷണമാണ് ഇന്ദിരാ കാന്റീൻ വഴി വിതരണം ചെയ്യുന്നത്. പ്രഭാതഭക്ഷണമായ ഇഡ്ഡലിക്ക് അഞ്ചു രൂപയാണ് നിരക്ക്. ഉച്ചഭക്ഷണവും അത്താഴവുമായ സാമ്പാർ, കേഡ് റൈസ്, ടൊമാറ്റോ ബാത്ത് എന്നിവയ്ക്ക് 10 രൂപയുമാണ് ഈടാക്കുന്നത്. ഇവയ്ക്ക് പുറമേ റാഗി മുദ്ദേ, ബിസി ബിലേ ബാത്ത്, ബ്രഡ് – ജാം എന്നിവ കൂടി മെനുവിൽ ഉൾപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച ടെൻഡ നടപടികൾ പൂർത്തീകരിച്ചു സർക്കാരിന്റെ അംഗീകാരത്തിനായി കാത്തുനിൽക്കുകയാണ് ബിബിഎംപി.കർണാടകത്തിലെ ജനങ്ങളുടെ വിശപ്പടക്കാനായി സിദ്ധരാമയ്യ സർക്കാർ 2017ലാണ് ഇന്ദിര കാന്റീൻ ആരംഭിച്ചത്. തമിഴ്നാട് സർക്കാരിൻ്റെ ‘അമ്മ ഉണവഗം’ പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു സർക്കാർ ഇന്ദിര കാന്റീന് തുടക്കമിട്ടത്.

നേരം ഇരുട്ടിയാലും ‘അണ്‍സഹിക്കബിള്‍’; ഇങ്ങനെ പോയാല്‍ മാ‍‍ര്‍ച്ചിലൊക്കെ ഉരുകും, രാജ്യത്തെ ഉയ‍ര്‍ന്ന ചൂട് കേരളത്തില്‍

കേരളത്തെ ചുട്ടുപ്പൊള്ളിച്ച്‌ താപനില ഉയരുന്നു. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് ( 38.5 °c, സാധാരണയെക്കാള്‍ 4°c കൂടുതല്‍).സീസണില്‍ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി 16ന് കണ്ണൂർ എയർപോർട്ടില്‍ ഇതേ താപനില രേഖപെടുത്തിയിരുന്നു. കണ്ണൂർ എയർപോർട്ടില്‍ ഇന്നലെ 38.3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നു. ആലപ്പുഴയില്‍ ( 37.6°c, 4.4°c കൂടുതല്‍) യില്‍ തുടർച്ചയായ ഏഴാമത്തെ ദിവസവും സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ രേഖപെടുത്തി.എന്നാല്‍ പാലക്കാട്‌ ( 35.1°c, 0.5°c കുറവ് ) തുടർച്ചയായി രണ്ടാം ദിവസവും സാധാരണയില്‍ കുറവ് താപനിലയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷൻ ഡാറ്റാ പ്രകാരം പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയർന്ന താപനില രേഖപെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറയുന്നില്ല എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്നത്. 27 – 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില ഉയർന്നു തന്നെ നില്‍ക്കുന്നുണ്ട്.അതേസമയം, 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 29 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group