Home Featured നയന്തഹള്ളിയില്‍ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപിടിത്തം; 27 വാഹനങ്ങള്‍ കത്തിച്ചാമ്ബലായി

നയന്തഹള്ളിയില്‍ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തീപിടിത്തം; 27 വാഹനങ്ങള്‍ കത്തിച്ചാമ്ബലായി

by admin

ബംഗളൂരു: നഗരത്തില്‍ നയന്തഹള്ളി ഗംഗോഡനഹള്ളിയില്‍ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ വെള്ളിയാഴ്ച പുലർച്ചയുണ്ടായ അഗ്നിബാധയില്‍ 27 വാഹനങ്ങള്‍ കത്തിനശിച്ചു. 26 ഓട്ടോറിക്ഷകളും കാറുമാണ് കത്തിയത്. ആളപായമില്ല. 200 അടി വിസ്തൃതിയും 100 അടി താഴ്ചയുമുള്ള കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ചവറുകള്‍ ഇറക്കിയും തരംതിരിച്ചവ കൊണ്ടുപോകാനും നിർത്തിയിട്ട വാഹനങ്ങളെയാണ് തീ വിഴുങ്ങിയത്.

ഡ്രൈവർമാർ ഇല്ലാത്തതിനാല്‍ ആളപായം ഒഴിവായി. നഗരഭാവിയില്‍നിന്നും പരിസരങ്ങ ളില്‍നിന്നുമായി എത്തിയ അഞ്ച് യൂനിറ്റ് അഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

ബംഗളൂരു നഗരത്തില്‍ രണ്ടുദിവസം ജലവിതരണം മുടങ്ങും

ബംഗളൂരു: ബംഗളൂരു ജല വിതരണ-മലിനജല ബോർഡിന് കീഴില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 27, 28 തീയതികളില്‍ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

അറ്റകുറ്റപ്പണികളോടൊപ്പം വിതരണം ചെയ്യുന്ന ജലത്തിന്റെ അളവും ഉപഭോക്താക്കളുടെ മീറ്റർ ഉപഭോഗവും ട്രാക്ക് ചെയ്യാനും വിടവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും സഹായിക്കുന്ന മീറ്ററുകള്‍ സ്ഥാപിക്കുകയും ചെയ്യും. കാവേരി നാലാം ഘട്ടത്തിലെ രണ്ടാം ഘട്ട ജലവിതരണം 24 മണിക്കൂർ അടച്ചിടും.

ഭെല്‍ ലേഔട്ട്, ശ്രീനിവാസ് നഗർ, നാലാം ബ്ലോക്ക് നന്ദിനി ലേഔട്ട്, നരസിംഹ സ്വാമി ലേഔട്ട്, ജ്ഞാനജ്യോതി നഗർ, എൻ.ജി.ഇ.എഫ് ലേഔട്ട്, ഐ.ടി.ഐ ലേഔട്ട്, ജയ് മാരുതി നഗർ, ആർ.എച്ച്‌.ബി.സി.എസ് ലേഔട്ട്, ഒന്നാം, രണ്ടാം ഘട്ടം റെയ്‌ലേ ലേഔട്ട്, ചന്ദനക്കാട്ടെ, സുങ്കടക്കാട്ടെ, ഉപ്കാർ ലേഔട്ട്, ബ്യാദരഹള്ളി, ബിലേക്കല്ലു, ഭെല്‍ ഒന്ന് സ്റ്റേജ്, രണ്ടാം ഘട്ടം മുളകതമ്മ ലേഔട്ട്, കന്ദയ ലേഔട്ട്, ചുറ്റുമുള്ള പ്രദേശങ്ങള്‍, ബോർഡിന്റെ ദൊഡ്ഡനകുണ്ടി, മാറത്തള്ളി സർവിസ് സ്റ്റേഷൻ പരിധികളെയും അറ്റകുറ്റപ്പണി കാരണം ജലവിതരണത്തെ ബാധിക്കും.

ഈസ്റ്റ് ബംഗളൂരുവില്‍ ഉദയ നഗർ, ആന്ധ്ര കോളനി, ഇന്ദിരഗാന്ധി സ്ട്രീറ്റ്, വിജ്ഞാന നഗർ, ശിവശക്തി കോളനി, വി.എസ്.ആർ ലേഔട്ട്, എം.ഇ.ജി ലേഔട്ട്, വീരഭദ്ര നഗർ, ജഗദീഷ് നഗർ സർവിസ് സ്റ്റേഷൻ ഏരിയ തുടങ്ങിയ പ്രദേശങ്ങളെ ബാധിക്കും. ജലക്ഷാമം ശ്രദ്ധയില്‍പ്പെടാനും അസൗകര്യം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനും ബോർഡ് ജനങ്ങളോട് അഭ്യർഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group