Home Featured സിദ്ധരാമയ്യയുടെ ഗുണ്ട പ്രയോഗത്തില്‍ പൊരിഞ്ഞ് ഉപരിസഭ

സിദ്ധരാമയ്യയുടെ ഗുണ്ട പ്രയോഗത്തില്‍ പൊരിഞ്ഞ് ഉപരിസഭ

by admin

ബംഗളൂരു: ലെജിസ്ലേറ്റിവ് കൗണ്‍സിലില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ബി.ജെ.പി അംഗങ്ങളെ ഗുണ്ടകളോട് ഉപമിച്ചതിനെത്തുടർന്ന് വാക് പോരില്‍ പൊരിഞ്ഞ ഉപരിസഭ നടപടികള്‍ നിർത്തിവെച്ചു. കേന്ദ്രം കർണാടകക്ക് അവകാശപ്പെട്ടത് തരുന്നില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ച വേളയില്‍ ബി.ജെ.പി അംഗങ്ങള്‍ ചാടിയെഴുന്നേറ്റ് ബഹളം വെച്ചു. ‘നിങ്ങളുടെ ഗുണ്ടായിസത്തിന് വഴങ്ങില്ല’ എന്ന് പ്രതികരിച്ച സിദ്ധരാമയ്യ സംസാരം തുടർന്നു.

നികുതി പിരിവില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കർണാടക. എന്നിട്ടും സംസ്ഥാനത്തിനുള്ള വിഹിതം കുറയുകയാണ്. കേന്ദ്ര ബജറ്റ് വീർക്കുന്നു -മുഖ്യമന്ത്രി പറഞ്ഞു.എതിർവാദവുമായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ പൂജാരിയോട്, വിവരക്കേട് വിളമ്ബാനല്ലാതെ മറ്റെന്തിനെങ്കിലും നിങ്ങള്‍ നില്‍ക്കാറുണ്ടോ എന്നാരാഞ്ഞു.ഗുണ്ട പ്രയോഗം ആവർത്തിക്കുകയും ചെയ്തു. ഇതോടെ ശബ്ദായമാനമായ സഭ നിർത്തിവെച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group