ബെംഗളൂരു: കർണാടക ബജറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.കർഷകർക്ക് വരൾച്ചാ ദുരിതാശ്വാസസഹായവും പ്രഖ്യാപിച്ചേക്കും. അഞ്ച് ഗാരന്റി പദ്ധതികൾ വരുന്ന വകുപ്പുകൾക്ക് വൻതുക ബജറ്റിൽ വകയിരുത്തിയേക്കും.കഴിഞ്ഞ ബജറ്റിൽ അഞ്ചു ഗാരന്റികൾക്കുമായി 52,000 കോടിരൂപയാണ് വകയിരുത്തിയിരുന്നത്. ഇത്തവണ വിഹിതം കൂടാനാണ് സാധ്യത. നമ്മ മെട്രോ, സബർബൻ റെയിൽപദ്ധതി എന്നിവയ്ക്കും തുക വകയിരുത്തിയേക്കും.
രാവിലെ 10.15-ന് ബജറ്റ് അവതരണമാരംഭിക്കും. ബജറ്റ് അവതരണത്തിന് മുമ്പ് മന്ത്രിസഭായോഗംചേർന്ന് ബജറ്റിന് അനുമതി നേടും. സിദ്ധരാമയ്യയുടെ 15-ാമത്തെ ബജറ്റവതരണമാകും ഇത്. മുഖ്യമന്ത്രിയെന്നനിലയിൽ എട്ടാമത്തെ ബജറ്റാണ്. കഴിഞ്ഞവർഷം കോൺഗ്രസ് അധികാരത്തിലെത്തിയതിനുശേഷം ജൂലായിൽ സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിച്ചിരുന്നു.
‘മുന്‍ ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവുന്നില്ല’: സഹായം തേടി പൊലീസിനെ സമീപിച്ച് ‘ഞാന്‍ ഗന്ധര്‍വര്‍’ നായകന്
ഭാര്യയ്ക്കെതിരെ പരാതിയുമായി നടന് നിതീഷ് ഭരദ്വാജ് പൊലീസ് സ്റ്റേഷനില്‍. ഞാന്‍ ഗന്ധര്വന് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ശ്രദ്ധേയനായ താരമാണ് നിതീഷ് ഭരദ്വാജ്.മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടന് പരാതി നല്‍കിയത്. ഏറെ നാളായി തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് ആരോപണം.വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്ത്തകള്മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ പെണ് മക്കളെ കാണാന്‍ അനുവദിക്കുന്നില്ല എന്നാണ് നിതീഷ് പറയുന്നത്.
ഭോപ്പാല്‍ പൊലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്രയ്ക്കാണ് സഹായം അഭ്യര്‍ത്ഥിച്ച് താരം കത്ത് അയച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷണര്‍ ഉത്തരവിട്ടു.പ്രശസ്തമായ ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാവുന്നത്. 2009 മാര്‍ച്ച് 14 നാണ് നിതീഷും സ്മിതയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് 11 വയസുള്ള പെണ്മക്കളുണ്ട്. 12 വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ച് ഇരുവരും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു. ഡിവോഴ്സിന് ശേഷം മക്കള്‍ക്കൊപ്പം ഇന്‍ഡോറിലാണ് സ്മിത.