Home Featured കലാശിപാളയ– കെആർ മാർക്കറ്റ് അടിപ്പാത അടഞ്ഞുതന്നെ; കാൽനടയാത്രക്കാർ ദുരിതത്തിൽ

കലാശിപാളയ– കെആർ മാർക്കറ്റ് അടിപ്പാത അടഞ്ഞുതന്നെ; കാൽനടയാത്രക്കാർ ദുരിതത്തിൽ

by admin

ബെംഗളൂരു: കലാശിപാളയെയും കെആർ മാർക്കറ്റിനെയും ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ പ്രവേശനകവാടങ്ങളിൽ ചിലത് മാസങ്ങളായി അടഞ്ഞുകിടക്കുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു.

6 പ്രവേശന കവാടങ്ങളിൽ രണ്ടെണ്ണമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. കലാശിപാളയ ബസ് ടെർമിനൽ, അവന്യു റോഡ് എന്നിവിടങ്ങളിലേക്കുള്ളവർ ആശ്രയിക്കുന്ന കവാടങ്ങളാണിത്.

സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 18 കോടിരൂപ ചെലവഴിച്ച് നവീകരിച്ച അടിപ്പാത 2022 ഒക്ടോബറിലാണ് തുറന്നുകൊടുത്തത്. സുരക്ഷയ്ക്‌കായി സിസിടിവികളും സ്ഥാപിച്ചിരുന്നു.

സുരക്ഷ ജീവനക്കാരനെയും നിയമിച്ചതോടെ ഒട്ടേറെപ്പേർ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. അടിപ്പാത കേന്ദ്രീകരിച്ച് നേരത്തേ ഉണ്ടായിരുന്ന അനധികൃത കച്ചവടം ഒഴിപ്പിച്ചതോടെ ഇതുവഴിയുള്ള യാത്രയും

എന്നാൽ, അടിപ്പാതയിൽ കയറാനും ഇറങ്ങാനും സ്ഥാപിച്ച എസ്കലേറ്റർ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group