മട്ടന്നൂർ:കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ചൊവ്വാഴ്ചത്തെ ഇൻഡിഗോയുടെ വിമാന സർവീസ് റദ്ദാക്കി. ഉച്ചയ്ക്ക് 2.20-ന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലെത്തുന്ന സർവീസാണ് റദ്ദാക്കിയത്. തുടർന്ന് 2.40-ന് ബംഗളൂരുവിലേക്കുള്ള മടക്ക സർവീസും റദ്ദാക്കി. സാങ്കേതിക കാരണങ്ങളാണെന്ന് അധികൃതർ അറിയിച്ചു.