ബംഗളൂരു: മൈസൂർ സർവകലാശാല പി.ജി കാമ്ബസായ മാനസ ഗംഗോത്രിയുടെ പ്രധാന ഗേറ്റിന് സമീപം ബൊഗഡി മെയിൻ റോഡില്‍ അശാസ്ത്രീയമായി നിർമിച്ച ഹമ്ബ് ഒടുവില്‍ മൈസൂരു സിറ്റി കോർപറേഷൻ (എം.സി.സി) അധികൃതർ നീക്കി.
മൂന്നു ദിവസത്തിനിടെ മൂന്നു പേരുടെ ജീവൻ പൊലിയുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടങ്ങള്‍ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രി കോർപറേഷൻ അധികൃതർ ഹമ്ബ് പൊളിച്ചുമാറ്റിയത്.
പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥ കാരണം മൂന്നു യുവാക്കളുടെ ജീവൻ പൊലിഞ്ഞു എന്നതാണ് ഖേദകരം. വീരാജ്പേട്ട കന്ദഗള സ്വദേശി ബി.എം. ബിദ്ധപ്പയുടെ മകൻ ബി. ശിവൻ (25), മൈസൂരു മരതിക്യാതനഹള്ളി സ്വദേശി യശ്വന്ത്, മൈസൂരു എച്ച്.ഡി. കോട്ടെ സ്വദേശി കുമാർ എന്നിവരാണ് വിവിധ അപകടങ്ങളില്‍ മരണപ്പെട്ടത്.
അശാസ്ത്രീയമായി നിർമിച്ച ഹമ്ബ് പെട്ടെന്ന് ശ്രദ്ധയില്‍പെടാത്തതിനാല്‍ വാഹനങ്ങള്‍ ഹമ്ബില്‍ തട്ടി മറിഞ്ഞാണ് അപകടങ്ങള്‍ സംഭവിച്ചത്. ഇതേത്തുടർന്ന് ജനരോഷമുയർന്നതോടെ പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ മറ്റൊരു ഏജൻസിയെക്കൊണ്ട് പരിശോധന നടത്തിക്കുകയും അവർ ഹമ്ബ് അശാസ്ത്രീയമെന്ന് റിപ്പോർട്ട് നല്‍കുകയും ചെയ്യുകയായിരുന്നു.
തുടർന്ന്, അപകടങ്ങള്‍ക്കിടയാക്കുന്ന ഹമ്ബ് ഉടൻ നീക്കണമെന്നാവശ്യപ്പെട്ട് കെ.ആർ ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ എം. ഇർഷാദ് എം.സി.സി കമീഷണർക്ക് കത്തുനല്‍കി. ഇന്ത്യൻ റോഡ് കോണ്‍ഗ്രസിലെ നിർദേശ പ്രകാരം, റോഡിലെ ഹമ്ബുകള്ക്ക് പകരം വൈറ്റ് സ്ട്രിപ്സ് സ്ഥാപിക്കണമെന്നും ട്രാഫിക് പൊലീസ് നിർദേശിച്ചു.
മാനസ ഗംഗോത്രി കാമ്ബസിന് സമീപത്തെ ഹമ്ബിനു പുറമെ, ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് മെയിൻ കാമ്ബസിന് സമീപവും ചതുരംഗ റോഡിലും നിർമിച്ച ഹമ്ബുകള്‍ നീക്കി. അതേസമയം, അശാസ്ത്രീയ നിർമിച്ച ഹമ്ബ് കാരണം അപകടങ്ങളില്‍ മൂന്നുപേർ മരിക്കാനിടയായ സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്യണമെന്ന് മൈസൂരു സിറ്റി പൊലീസ് കമീഷണർ ബി. രമേശിനോട് അഭിഭാഷക സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
മരണപ്പെട്ടിരുന്നു. റോഡില്‍ ഹമ്ബ് സ്ഥാപിച്ചത് തിരിച്ചറിയാനാകാത്തതാണ് അപകടങ്ങള്‍ക്ക് വഴിവെച്ചത്. സൂചനാബോർഡുകളോ ഹമ്ബില്‍ വെള്ള വരയോ നല്‍കിയിരുന്നില്ല. മൈസൂരുവില്‍ സ്വകാര്യ കമ്ബനിയില്‍ ജോലിക്കാരനായ ശിവൻ സരസ്വതിപുരത്ത് വാടകക്ക് താമസിച്ചുവരുകയായിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.അപകടങ്ങള്‍ പതിവായതോടെ അധികൃതർ കഴിഞ്ഞദിവസം എത്തി ഹമ്ബില്‍ വെള്ള വരയിട്ടു.