Home Featured പതിവായി അശ്ലീല വിഡിയോകള്‍ കാണുന്ന 14 വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു

പതിവായി അശ്ലീല വിഡിയോകള്‍ കാണുന്ന 14 വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു

by admin

പതിവായി അശ്ലീല വിഡിയോകള്‍ കണ്ട് പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ 14 വയസുകാരനെ പിതാവ് വിഷം കൊടുത്തുകൊന്നു. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. പിതാവ് വിജയ് ബട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 13ന് വിശാലിനെ കാണാനില്ലെന്ന് കാണിച്ച്‌ പൊലീസിന് പരാതിലഭിച്ചു. ഏറെ വൈകാതെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്മാർട്ടത്തില്‍ കുട്ടി വിഷം കഴിച്ച്‌ മരണപ്പെട്ടതാണെന്ന് കണ്ടെത്തി. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്തു. ഭാര്യയുടെയും ഭർത്താവിൻ്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പിതാവിനെ രഹസ്യമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

മകൻ പഠിക്കാറില്ലായിരുന്നു എന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. മൊബൈല്‍ ഫോണില്‍ പതിവായി അശ്ലീല വിഡിയോ കണ്ട് സ്കൂളിലെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുമായിരുന്നു. മാതാപിതാക്കള്‍ പറയുന്നതൊന്നും വിശാല്‍ അനുസരിച്ചില്ല. തുടർന്ന് സ്കൂളില്‍ നിന്നും പരാതി ഉയർന്നു.

പൊറുതിമുട്ടിയ വിജയ് ജനുവരി 13ന് മകനെ തൻ്റെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയി വിഷം കലർത്തിയ ശീതളപാനീയം വാങ്ങിനല്‍കുകയായിരുന്നു. ഏറെ വൈകാതെ കുട്ടി ബോധരഹിതനായി വീഴുകയും വിജയ് ഒറ്റക്ക് വീട്ടിലെത്തുകയും ചെയ്തു. അന്ന് വൈകുന്നേരം ഭാര്യയുമൊത്ത് സ്റ്റേഷനിലെത്തി വിജയ് കുട്ടിയെ കാണാനില്ലെന്ന് പരാതിനല്‍കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group