Home കർണാടക ബെംഗളൂരു മെട്രോ 2027ല്‍ 500 കി.മീറ്ററാകും; 40 കി.മീറ്റര്‍ തുരങ്കപാതയും ഡബിള്‍ ഡെക്കര്‍ റോഡും പദ്ധതിയിലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു മെട്രോ 2027ല്‍ 500 കി.മീറ്ററാകും; 40 കി.മീറ്റര്‍ തുരങ്കപാതയും ഡബിള്‍ ഡെക്കര്‍ റോഡും പദ്ധതിയിലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സുപ്രധാന നീക്കവുമായി കർണാടക സർക്കാർ.അടുത്ത വർഷത്തോടെ ബെംഗളൂരു മെട്രോ ശൃംഖല 500 കിലോമീറ്ററായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. സുഗമമായ ഗതാഗതത്തിന് സർക്കാർ മുൻഗണന നല്‍കുന്നുണ്ട്. ഇതിനകം 350 കിലോമീറ്റർ മെട്രോ കണക്റ്റിവിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്ത വർഷത്തോടെ ഇത് 500 കിലോമീറ്ററായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബെംഗളൂരുവില്‍ 40 കിലോമീറ്റർ കൂടി തുരങ്ക പാതയും 44 കിലോമീറ്ററിലധികം ഡബിള്‍ ഡെക്കർ റോഡും നിർമിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.

ബെംഗളൂരു നഗരത്തിലെ മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി മാത്രമാണ് സംസ്ഥാന സർക്കാർ 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഹെബ്ബാളിന് സമീപമുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് സർക്കാർ ടണല്‍ റോഡ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ 40 കിലോമീറ്റർ ദൈർഘ്യമുള്ള ടണല്‍ റോഡും (തുരങ്കപാത) സർക്കാർ നിർമിക്കുന്നുണ്ട്. ഇക്കാര്യം വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്യപ്പെടുകയും എത്രയും വേഗം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും.44 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിള്‍ ഡെക്കർ ഫ്ലൈഓവർ പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. 133 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഫ്ലൈഓവർ പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. 123 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു ബിസിനസ് കോറിഡോർ നിർമാണത്തിലെ ഇടപെടലുകള്‍ തുടരുകയാണ്”- എന്ന് മുഖ്യമന്ത്രി പറഞ്ഞു.

കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഹെബ്ബാള്‍ ടണല്‍ റോഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാൻ സാധിച്ചു. 133 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഫ്ലൈഓവർ പദ്ധതി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 26,000 കോടി രൂപ ചെലവഴിച്ച്‌ 123 കിലോമീറ്റർ ദൈർഘ്യമുള്ള ബാംഗ്ലൂർ ബിസിനസ് കോറിഡോർ നിർമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി – ബിടി വകുപ്പും കർണാടക ഡിജിറ്റല്‍ ഇക്കണോമി മിഷനും (കെഡിഇഎം) സംഘടിപ്പിച്ച കാറ്റലിസ്റ്റ് കണക്റ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കർണാടക മുഖ്യമന്ത്രി.ബെംഗളൂരുവില്‍ പ്രതിമാസം 30,000 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ ഉയർന്ന ഓഫീസ് വാടകയെക്കുറിച്ച്‌ ശിവകുമാർ പ്രതികരിച്ചു. സംസ്ഥാനത്തെ ടയർ-2 നഗരങ്ങളില്‍ ഓഫീസ് വാടക പകുതിയില്‍ താഴെയാണ്. ഈ നഗരങ്ങളില്‍ അനുവദനീയമായ എഫ്‌എആർ ഇരട്ടിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group